കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും; പിന്തുണ അറിയിച്ച് ഷാഫി പറമ്പില്‍

41

നടന്‍ മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളില്‍ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും മമ്മൂട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisements

കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും എന്ന് ഷാഫി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

‘പ്രാഞ്ചിയേട്ടനും സേതുരാമയ്യര്‍ക്കും, നരസിംഹ മന്നാടിയാര്‍ക്കും കൈയ്യടിച്ചതും, അച്ചൂട്ടിയെ കണ്ട് കരഞ്ഞതും ബെല്ലാരി രാജയെ കണ്ട് ചിരിച്ചതും, അഹമ്മദ് ഹാജിയെയും, കുട്ടനെയും മലയാളി വെറുത്തതും കഥാപാത്രത്തിന്റെയോ അഭിനേതാവിന്റെയോ മതം നോക്കിയല്ല, മമ്മൂട്ടിയെന്ന മഹാനടന്റെ പകര്‍ന്നാട്ടം കണ്ടിട്ടാണ്.

കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും…പോവാന്‍ പറ എല്ലാ വര്‍ഗീയവാദികളോടും. ടര്‍ബോ ജോസിനായി കട്ട വെയിറ്റിംഗ്’, എന്നാണ് ഷാഫി പറമ്പില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

 

Advertisement