Home Entertainment Celebrities

അവരുടെ കണ്ണ് നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല, നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല; നന്ദു മഹാദേവിനെ കുറിച്ച് സീമ ജി നായര്‍

64

ജീവിതാവസാനം വരെ ക്യാന്‍സറിനോട് പോരാടിയെ നന്ദു മഹാദേവിനെ അറിയാത്തവര്‍ ഉണ്ടാവില്ല. നന്ദു തിരിച്ചുവരണം എന്ന് ആഗ്രഹിച്ചെങ്കിലും അത് നടന്നില്ല. നടി സീമ ജി നായര്‍ എപ്പോഴും നന്ദുവിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ച് എത്തുമായിരുന്നു. 

ഇപ്പോഴിതാ നന്ദു മരിച്ചിട്ട 1095 ദിവസങ്ങള്‍ കഴിഞ്ഞുവെന്ന് സീമ പറയുന്നു.

Advertisements

‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നല്‍കിയിരുന്നത് ..അവരുടെ കണ്ണ് നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല ..

നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല ..മറന്നു തീരുന്നില്ലയെന്നതാണ് സത്യം ..വേദനകള്‍ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും ..പക്ഷെ ഈ വേര്‍പാടുകള്‍ ,വേദനകള്‍ ,മനസിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ല ..കാരണം മോനോടുള്ള സ്‌നേഹം സീമാതീതം ആണ് ..നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട് ..ഓര്‍ക്കാനല്ലേ പറ്റൂ അല്ലെ നന്ദുട്ടാ ..ഓര്‍ക്കാം ..ഓര്‍ത്തോണ്ടിരിക്കാം’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

 

Advertisement