എന്റെ സ്ത്രീ ജീവിതത്തിന്റെ മനോഹര ഘട്ടം, എനിക്കിപ്പോള്‍ ഒമ്പതാംമാസം, നിറവയറില്‍ റാംപില്‍ ചുവടുവെച്ച് അമല പോള്‍, വേദിയെ കൈയ്യിലെടുത്ത് താരം

58

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

Also Read;സീക്രട്ട് ഏജന്റ് ഇനിയില്ല, അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതോടെ തീരുമെന്ന് പ്രതീക്ഷിക്കുന്നു, ജീവിതെ പഠിച്ചുവെന്ന് സായ് കൃഷ്ണ

ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്. അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും തങ്ങളുടെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. അടുത്തിടെ അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ നിറവയറുമായി റാംപില്‍ ചുവടുവെക്കാനെത്തിയ അമലയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്്. ഈ നിമിഷങ്ങള്‍ തനിക്ക് വിശ്വസിക്കാന്‍ വയ്യെന്നാണ് വേദിയെ അഭിസംബോധനചെയ്തുകൊണ്ട് താരം പറഞ്ഞത്.

Also Read:മമ്മൂക്കയെ കണ്ടപ്പോള്‍ പഠിച്ച മലയാളം മുഴുവന്‍ മറന്നു, വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു, ടര്‍ബോയിലെ അനുഭവം പറഞ്ഞ് രാജ് ബി ഷെട്ടി

അമയ്‌ക്കൊപ്പം മറ്റ് ഗര്‍ഭിണികളും റാംപില്‍ ചുവടുവെക്കുന്നുണ്ട്. ഇത്രയും നല്ലൊരു ഇവന്റ് സംഘടിപ്പിച്ച ആശുപത്രി ജീവനക്കാര്‍ക്ക് നന്ദിയുണ്ടെന്നും തന്‍രെ സ്ത്രീ ജീവിതത്തിന് ഒരു മനോഹരമാായ ഘട്ടത്തിലാണ് താനുള്ളതെന്നും അമല പോള്‍ പറയുന്നു.

Advertisement