സീക്രട്ട് ഏജന്റ് ഇനിയില്ല, അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതോടെ തീരുമെന്ന് പ്രതീക്ഷിക്കുന്നു, ജീവിതം പഠിച്ചുവെന്ന് സായ് കൃഷ്ണ

200

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നാണ് ബിഗ് ബോസ്. ഷോയില്‍ വന്നതോടെ പല മത്സരാര്‍ത്ഥികളുടെയും ജീവിതം മാറി മറിഞ്ഞിരുന്നു. പലരും വലിയ നിലയിലേക്ക് എത്തിയിരുന്നു.

Advertisements

എന്നാല്‍ ചിലര്‍ക്ക് മോശം അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ബിഗ് ബോസിലെത്തിയതിന് ശേഷം തന്റെ ജീവിതവും കാഴ്ചപ്പാടും മാറിയെന്നു പറയുകയാണ് സായി കൃഷ്ണ. സായി കൃഷ്ണ സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധനേടിയത്.

Also Read:മമ്മൂക്കയെ കണ്ടപ്പോള്‍ പടിച്ച മലയാളം മുഴുവന്‍ മറന്നു, വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു, ടര്‍ബോയിലെ അനുഭവം പറഞ്ഞ് രാജ് ബി ഷെട്ടി

ഓരോ വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞും മൂവി റിവ്യൂ പറഞ്ഞുമാണ് സോഷ്യല്‍മീഡിയയില്‍ സായി കൃഷ്ണ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ തനിക്ക് ഇനി സീക്രട്ട് ഏജന്റിന്റെ മുഖം വേണ്ടെന്ന് പറയുകയാണ് സായി കൃഷ്ണ.

താന്‍ ബിഗ് ബോസില്‍ വന്നതിന് ശേഷം ജീവിതം പഠിച്ചു. ഇപ്പോഴാണ് ശരിക്കും മനുഷ്യനായത്. തന്റേത് വളരെ മോശം സ്വഭാവമായിരുന്നുവെന്നും ഈ ഷോയിലെത്തിയതോടെ അതെല്ലാം മാറിയെന്നും നേരത്തെ സായി പറഞ്ഞിരുന്നു.

Also Read:മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഈ മലയാള നടിയെ മനസിലായോ ?

മാതൃദിനത്തില്‍ സായി എഴുതിയ കത്താണ്് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. അമ്മയ്ക്ക് മാത്രമല്ല, അമ്മയുടെ അമ്മയ്ക്കും ഭാര്യ സ്‌നേഹക്കും വേണ്ടിയാണ് ഈ കത്തെന്ന് സായി പറയുന്നു. തന്നെ ചെറുപ്പത്തില്‍ അമ്മയെ പോലെ തന്നെ നോക്കിയിരുന്നത് അമ്മൂമ്മയായിരുന്നു.

തനിക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങി തന്നു. എന്നാല്‍ കുറച്ചുകാലമായി താന്‍ അമ്മൂമ്മയെ തിരിഞ്ഞുനോക്കിയില്ലെന്നും അല്‍ഷിമേഴ്‌സ് രോഗിയാണ് അമ്മൂമ്മയെന്നും അമ്മയ്ക്കും ഭാര്യ സ്‌നേഹക്കുമിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും താന്‍ ഇക്കാര്യം പരസ്യമായി പറയുന്നതോടെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സായി പറയുന്നു.

Advertisement