മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഈ മലയാള നടിയെ മനസിലായോ ?

58

മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് യുവതാരത്തിലേക്ക് പ്രേക്ഷകരുടെ കണ്‍മുന്നില്‍ വളര്‍ന്നുവന്ന നടിയാണ് എസ്തര്‍ അനില്‍. കുട്ടിത്താരത്തില്‍ നിന്നും നായികായയി എസ്തര്‍ മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷകള്‍ പോലെ നായികയായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലുമാണ് താരം.

Advertisements

മലയാള സിനിമയിലെ ആദ്യത്തെ അന്‍പത് കോടി ചിത്രമായ താര രാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലൂടെയാണ് എസ്തര്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്. ഇന്നും എസ്തറിനെ മലയാളികള്‍ ഓര്‍ത്ത് ഇരിക്കുന്നത് ആ കഥാപാത്രത്തിലൂടെ ആണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോള്‍ എസ്തറിന് ഉണ്ടായ മാറ്റവും മലയാളികള്‍ ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ എസ്തര്‍ അനില്‍ ഇന്‍സ്റ്റയില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. മാലിദ്വീപില്‍ തന്റെ അവധിക്കാലം ചിലവഴിച്ച ചിത്രങ്ങളാണ് വൈറലായത്.

മാലി ദ്വീപിലെ റിസോര്‍ട്ടില്‍ വിവിധ ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളും റീലുകളും താരം ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. മാലദ്വീപില്‍ നടത്തിയ യാത്രയെ പറ്റി ഒരു കുറിപ്പും എസ്തര്‍ പങ്കിട്ടിട്ടുണ്ട്.

 

 

Advertisement