ഒരു ദിവസം രാവിലെ ഏഴ് മണിയൊക്കെയായപ്പോഴാണ് അദ്ദേഹം വീട്ടില്‍ വന്നത്, കയ്യില്‍ വനിതയില്‍ വന്ന ഈ കവര്‍ ഫോട്ടോയുമുണ്ട്; പൂര്‍ണിമ ഇന്ദ്രജിത്ത്‌

95

ആരാധകര്‍ ഏറെയാണ് പൂര്‍ണിമ ഇന്ദ്രജിത്തിന്. ഒരു കാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന പൂര്‍ണിമ വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങി. പിന്നീട് തന്റെ ഇഷ്ടമേഘല ഫാഷന്‍ ഡിസൈനിങില്‍ താരം തിളങ്ങി. ഈ അടുത്താണ് പൂര്‍ണ്ണിമ വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയത്.

Advertisements

ഇപ്പോള്‍ വനിതയില്‍ തന്റെ ഫോട്ടോ ആദ്യമായി കവര്‍ ഫോട്ടോയായി വന്നശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് താരം. വനിതയെ തന്റെ ഫോട്ടോ കണ്ട് നിര്‍മാതാവ് വീട്ടില്‍ അന്വേഷിച്ച് വന്ന കഥയാണ് പൂര്‍ണ്ണിമ പറഞ്ഞത്.

1997ലാണ് വനിതയില്‍ ആദ്യമായി എന്റെ മുഖം കവര്‍ഫോട്ടോയായി അടിച്ചുവരുന്നത്. ആ ഫോട്ടോയുമായി ഒരിക്കല്‍ ഒരു പ്രൊഡ്യൂസര്‍ വീട്ടില്‍ വന്നു.

അന്ന് ആക്‌സസബിലിറ്റിയില്ലല്ലോ ഫോണ്‍ വിളിക്കാനൊന്നും. അദ്ദേഹം മനോരമയില്‍ വിളിച്ച് അന്വേഷിച്ച് എന്നെ കിട്ടുന്ന ഫോണ്‍ നമ്പറൊക്കെ എടുത്തെങ്കിലും എന്തോ കാരണം കൊണ്ട് കോള്‍ കണക്ടായില്ല. അതിനാലാണ് അദ്ദേഹം വീട് അന്വേഷിച്ച് വന്നത്. ഒരു ദിവസം രാവിലെ ഏഴ് മണിയൊക്കെയായപ്പോഴാണ് അദ്ദേഹം വീട്ടില്‍ വന്നത്. കയ്യില്‍ വനിതയില്‍ വന്ന ഈ കവര്‍ ഫോട്ടോയുമുണ്ട്. ഞാനാണ് വാതില്‍ തുറന്നത്. ഫോട്ടോ കാണിച്ച് എനിക്ക് ഈ കുട്ടിയെ ഒന്ന് കാണണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അപ്പോള്‍ ഞാന്‍ പറഞ്ഞു ആ ഫോട്ടോയില്‍ കാണുന്ന കുട്ടി ഞാന്‍ തന്നെയാണെന്ന്. പക്ഷെ ആദ്യം അദ്ദേഹം വിശ്വസിച്ചില്ലെന്നാണ് നടി പറഞ്ഞു.

 

Advertisement