യാഷിന്റെ ചേച്ചിയായി നയന്‍താര എത്തുന്നു, ഇതിനായി താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

62

മലയാളത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നയന്‍താര. എന്നാല്‍ മറ്റു ഭാഷകളിലാണ് ഈ നടിക്ക് തിളങ്ങാന്‍ കഴിഞ്ഞത്. ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നായന്‍. ബോളിവുഡില്‍ അടക്കം നയന്‍താര അഭിനയിച്ചു കഴിഞ്ഞു.

Advertisements

കഴിഞ്ഞ ദിവസമാണ് നയന്‍താരയുടെ പുതിയ സിനിമ സംബന്ധിച്ചുള്ള വിവരം പുറത്ത് വന്നത്. കന്നഡ സൂപ്പര്‍താരം യാഷിന്റെ പുതിയ ചിത്രം ടോക്‌സിക്കിലേക്ക് നയന്‍താരയെ പരിഗണിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതില്‍ യാഷിന്റെ ചേച്ചിയുടെ വേഷത്തിലേക്കാണ് നയന്‍താരയെ തിരഞ്ഞെടുത്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ തുകയാണ് നയന്‍താര ടോക്‌സിക്കില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 കോടി രൂപ. ഇതുവരെയും 10 കോടി രൂപയായിരുന്നു നയന്‍താരയുടെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം. എന്നാല്‍ പാന്‍ ഇന്ത്യന്‍ സിനിമയായതിനാല്‍ നടി പ്രതിഫലം കൂട്ടിയെന്നാണ് വിവരം. 20 കോടി പ്രതിഫലം നയന്‍താരയ്ക്ക് നിലവില്‍ ലഭിക്കുമോ എന്നത് വ്യക്തമല്ല.

അതേസമയം ഇന്ന് രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് നയനിന്റെ ലോകം. തന്റെ കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇടയ്ക്കിടെ നയന്‍താര എത്താറുണ്ട്.

 

 

 

Advertisement