ഈ പ്രായത്തിലും എന്തൊരു ലുക്കാണ്; നിത്യ ദാസിനെ കുറിച്ച് ആരാധകര്‍

20

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു .

Advertisements

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു. പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം പിന്നീട് തിരിച്ചുവന്നു. രണ്ടാം വരവില്‍ സീരിയല്‍ ആണ് നിത്യ എത്തിയത്. ഇതിനിടെ റിയാലിറ്റി ഷോയിലും താരം സജീവം ആയി. രണ്ടാം വരവില്‍ നിത്യയുടെ ലുക്ക് തന്നെയാണ് ആരാധകര്‍ ശ്രദ്ധിച്ചത്.

ആദ്യത്തതിനെക്കാള്‍ സുന്ദരിയായി നിത്യ എന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ നിത്യ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. തന്റെ ഏത് ചിത്രം പങ്കുവെക്കുമ്പോഴും അതിന് താഴെ താരത്തിന്റെ ലുക്കിനെ കുറിച്ചുള്ള കമന്റ് വരാറുണ്ട്. ഇപ്പോള്‍ നടി തന്റെ ഫാമിലിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചപ്പോഴും നിത്യ ദാസിന്റെ ലുക്കിനെ കുറിച്ചാണ് പ്രേക്ഷകര്‍ പറഞ്ഞത്.

 

 

Advertisement