സിനിമയില്ലെങ്കില്‍ ലോകം നിശ്ചലമായി പോകുകയൊന്നുമില്ല, പെട്ടെന്നൊരു ദിവസം സിനിമ ഇല്ലാതായാലും ജീവിതം മുന്നോട്ട് പോകണം, ഫഹദിന്റെ വാക്കുകള്‍ ഏറ്റെടുത്ത് പൃഥ്വിരാജും

92

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

Advertisements

താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത ആടുജീവിതം എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. മെയ് 16നാണ് ചിത്രത്തിന്റെ റിലീസ്.

Also Read:ഈ പ്രായത്തിലും എന്തൊരു ലുക്കാണ്; നിത്യ ദാസിനെ കുറിച്ച് ആരാധകര്‍

ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ വാക്കുകളെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ്. സിനിമ കണ്ട് തിയ്യേറ്ററില്‍ നിന്നും ഇറങ്ങി വീട്ടിലെത്തിയാല്‍ അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്ന ഫഹദിന്റെ വാക്കുകളോട് താന്‍ യോജിക്കുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

സിനിമ മാത്രമാണ് ജീവിതമെന്ന ചിന്തയില്‍ മുന്നോട്ട് പോകുന്നതിനോട് തനിക്ക് യോജിപ്പില്ല. സിനിമയില്ലെങ്കില്‍ ലോകമൊന്നടങ്കം നിശ്ചലമായി പോകുമെന്നൊന്നും താന്‍ കരുതുന്നില്ലെന്നും സിനിമാ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ആ ചിന്ത ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

Also Read:യാഷിന്റെ ചേച്ചിയായി നയന്‍താര എത്തുന്നു, ഇതിനായി താരം ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഈ ലോകത്ത് സിനിമയോ സിനിമാ താരങ്ങളോ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമൊന്നുമല്ല. ഒരു സിനിമക്ക് നിങ്ങളുടെ ജീവിതത്തില്‍ കൊടുക്കാന്‍ പറ്റുന്ന ഇന്‍ഫ്‌ലൂവന്‍സിന് മാത്രമേ അത്ര പ്രാധാന്യമുള്ളൂവെന്നും താരം പറയുന്നു.

Advertisement