മമ്മൂക്കയെ കണ്ടപ്പോള്‍ പഠിച്ച മലയാളം മുഴുവന്‍ മറന്നു, വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു, ടര്‍ബോയിലെ അനുഭവം പറഞ്ഞ് രാജ് ബി ഷെട്ടി

56

കന്നട സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് രാജ് ബി ഷെട്ടി. കന്നട സിനിമയുടെ ഗതി മാറ്റിയവരില്‍ ഒരാളാണ് അദ്ദേഹമെന്നു തന്നെ പറയാം. ഒണ്ടു മൊട്ടെയ കഥ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സിനിമ കരിയര്‍ ആരംഭിച്ചത്.

Advertisements

പിന്നീട് നടനായും സംവിധായകനായും ഒത്തിരി സിനിമകള്‍ അദ്ദേഹം സമ്മാനിച്ചു. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി പ്രദാനവേഷത്തിലെത്തുന്ന ടര്‍ബോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുകയാണ്.

Also Read:സിനിമയില്ലെങ്കില്‍ ലോകം നിശ്ചലമായി പോകുകയൊന്നുമില്ല, പെട്ടെന്നൊരു ദിവസം സിനിമ ഇല്ലാതായാലും ജീവിതം മുന്നോട്ട് പോകണം, ഫഹദിന്റെ വാക്കുകള്‍ ഏറ്റെടുത്ത് പൃഥ്വിരാജും

മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്. ഷണ്മുഖം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് താരം.

തനിക്ക് ചിത്രത്തില്‍ ആദ്യ ദിവസം തന്നെ മലയാളം ഡയലോഗ് പറയാനുണ്ടായിരുന്നുവെന്ന് രാജ് പറയുന്നു. പക്ഷേ വലിയ പ്രശ്‌നമില്ലായിരുന്നു. കാരണം തനിക്ക് അത്യാവശ്യം നന്നായി മലയാളം അറിയാമായിരുന്നുവെന്നും ആദ്യ ദിവസം മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Also Read:ഒരു ദിവസം രാവിലെ ഏഴ് മണിയൊക്കെയായപ്പോഴാണ് അദ്ദേഹം വീട്ടില്‍ വന്നത്, കയ്യില്‍ വനിതയില്‍ വന്ന ഈ കവര്‍ ഫോട്ടോയുമുണ്ട്; പൂര്‍ണിമ ഇന്ദ്രജിത്ത്‌

അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ പഠിച്ച മലയാളം മുഴുവന്‍ മറന്നുപോയിയെന്നും രാജ് പറയുന്നു.എന്നാല്‍ മമ്മൂക്ക തനിക്ക് കോണ്‍ഫിഡന്‍സ് തന്നുവെന്നും ആ കോണ്‍ഫിഡന്‍സിലാണ് താന്‍ അഭിനയിച്ചതെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

Advertisement