സിനിമയിലെത്തിയത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ലാലേട്ടന്‍ എനിക്കിന്നും ചേട്ടച്ഛനാണ്, വിന്ദുജ മേനോന്‍

46

ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.

Advertisements

1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദുജ.

Also Read:എന്റെ സ്ത്രീ ജീവിതത്തിന്റെ മനോഹര ഘട്ടം, എനിക്കിപ്പോള്‍ ഒമ്പതാംമാസം, നിറവയറില്‍ റാംപില്‍ ചുവടുവെച്ച് അമല പോള്‍, വേദിയെ കൈയ്യിലെടുത്ത് താരം

ഇപ്പോഴിതാ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്ഡ വിന്ദുജ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പഴയ മീനാക്ഷി എന്ന കഥാപാത്രത്തെ ഇന്നും ആള്‍ക്കാര്‍ ഓര്‍ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് ഒരു ബ്ലെസ്സിങ്ങാണെന്നും വിന്ദുജ പറയുന്നു.

താന്‍ എപ്പോഴും ഡാന്‍സും പാട്ടുമൊക്കെയായി എന്‍ഗേജ്ഡായി ഇരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എല്ലായിപ്പോഴും അത് സാധിക്കാറില്ലെന്നും എന്നാല്‍ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ടെന്നും 1991ല്‍ കലാതിലകമായപ്പോഴാണ് താന്‍ സിനിമയിലേക്ക് വന്നതെന്നാണ് പലരും കരുതുന്നതെന്നും വിന്ദുജ പറയുന്നു.

Also Read:സീക്രട്ട് ഏജന്റ് ഇനിയില്ല, അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതോടെ തീരുമെന്ന് പ്രതീക്ഷിക്കുന്നു, ജീവിതെ പഠിച്ചുവെന്ന് സായ് കൃഷ്ണ

എന്നാല്‍ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയില്‍ കോറസ് പാടാനെത്തിയപ്പോഴാണ് തന്നെ ബാലതാരമായി അഭിനയിക്കാന്‍ വിളിച്ചതെന്നും പ്രീഡിഗ്രി ഫസ്റ്റ് ഇയര്‍ കഴിഞ്ഞപ്പോഴായിരുന്നു താന്‍ സിനിമയിലേക്ക് എത്തുന്നതെന്നും വിന്ദുജ പറയുന്നു.

പവിത്രത്തില്‍ അഭിനയിച്ചത് മുതല്‍ ലാലേട്ടനെ ചേട്ടച്ഛനെന്നാണ് വിളിക്കുന്നത്. ഇന്നും ചേട്ടച്ഛനാണെന്നാണ് വിളിക്കുന്നതെന്നും മാറ്റി വിളിക്കണമെന്ന് കരുതാറുണ്ട്, പക്ഷേ ഫ്‌ലുവന്റായി വരുന്നത് ചേട്ടച്ഛന്‍ എന്നുതന്നെയാണെന്നും വിന്ദുജ പറയുന്നു.

Advertisement