അയാളുമായി ഒരു ബന്ധവുമില്ല, നാല് വര്‍ഷമായി പ്രണയിച്ച ആളെയാണ് വിവാഹം ചെയ്തത്, സന്തോഷകരമായ എന്റെ ജീവിതം തകര്‍ക്കാനാണ് ഉദ്ദേശം, ആരോപണങ്ങളില്‍ പ്രതികരിച്ച് നടി ആര്യ

101

മിനി സ്‌ക്രീന്‍ സോഷ്യല്‍മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ അനില്‍. സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള ഇന്‍ഫ്‌ളൂവന്‍സറായ ആര്യ ഡ്രീം കാച്ചര്‍ ആര്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിനിസ്‌ക്രീനില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ സീരിയല്‍ താരമാണ് ആര്യ.

Advertisements

മുറ്റത്തെ മുല്ല, സ്വയംവരം എന്നീ സീരിയലിലൂടെയാണ് ആര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായത്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. കഴിഞ്ഞ ദിവസം ഒരു യുവാവ് ആര്യക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Also Read:സിനിമയിലെത്തിയത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ലാലേട്ടന്‍ എനിക്കിന്നും ചേട്ടച്ഛനാണ്, വിന്ദുജ മേനോന്‍

തനിക്ക് ആര്യ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവാവ് ഇക്കാര്യം ആരോപിക്കുന്നത്. ഇപ്പോഴിതാ യുവാവിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ആര്യ.

തന്റെ പിതാവുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ് ആരോപണം ഉന്നയിച്ച യുവാവ്. അതിന്‍രെ പേരിലാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും മുഖം പോലും കാണിക്കാതെ അയാള്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയോ വാസ്തവമോ ഇല്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Also Read:സീക്രട്ട് ഏജന്റ് ഇനിയില്ല, അമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇതോടെ തീരുമെന്ന് പ്രതീക്ഷിക്കുന്നു, ജീവിതെ പഠിച്ചുവെന്ന് സായ് കൃഷ്ണ

താന്‍ കഴിഞ്ഞ നാല് വര്‍ഷമായി ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആമെന്നും താന്‍ ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും തന്റെ വിവാഹ നിശ്ചയവും വിവാഹവുമെല്ലാം പബ്ലിക്കായി എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തിയതെന്നും ആര്യ പറയുന്നു.

Advertisement