മുണ്ടും വേഷ്ടിയും ധരിച്ച് മാളവിക ജറാമിന്റെ വിവാഹത്തിന് സുരേഷ് ഗോപി എത്തിയപ്പോള്‍, ഒപ്പം രാധികയും !

120

ജയറാമിന്റേയും പാര്‍വ്വതിയുടേയും മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ചുവന്ന പട്ടുടുത്ത് തമിഴ് വധുവിന്റെ ലുക്കിലായിരുന്നു മാളവിക എത്തിയത്. കസവ് മുണ്ടും മേല്മുണ്ടുമായിരുന്നു വരന്‍ നവനീതിന്റെ വേഷം. താലികെട്ട് ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. 

വിവാഹത്തിന് അതിഥിയായി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ജയറാം ഉള്‍പ്പെടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാപേരും പങ്കെടുത്തിരുന്നു.

Advertisements

മുണ്ടും വേഷ്ടിയും ധരിച്ച സുരേഷ് ഗോപിക്കൊപ്പം കേരളാ സാരി അണിഞ്ഞ ഭാര്യ രാധികയും ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനം കൂടി കഴിഞ്ഞ ശേഷം മാത്രമേ സുരേഷ് ഗോപി പോയുള്ളൂ. ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .

നിമിഷന്നേരം കൊണ്ടാണ് ഈ വീഡിയോ വൈറല്‍ ആയത്. സുരേഷ് ഗോപിയെ കണ്ടപാടെ ഓടി അരികില്‍ എത്തിയ മാളവികയുടെ വീഡിയോ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Advertisement