മലയാള സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ബിജു മേനോന്‍. വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായ ബിജു മേനോന്‍ സഹനടനായും വില്ലനായും നായകനായും നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, തമിഴ് തെലുങ്ക് ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ നിന്നും കുറച്ച് ബ്രേക്കെടുത്ത താരം വന്‍ തിരിച്ചുവരാണ് നടത്തിയത്. തുണ്ട് എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ അന്തരിച്ച സംവിധായകന്‍ പദ്മരാജന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബിജു മേനോന്‍. ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ഡബ്ബ് ചെയ്യാന്‍ പോയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെച്ചത്.
പദ്മരാജന്‍ സാറിന്റെ കൈയ്യൊപ്പുള്ള ഒരു പോസ്റ്റ് കാര്‍ഡിലായിരുന്നു താന്‍ ആ സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ വരണമെന്ന് എഴുതി അറിയിച്ചത്. പദ്മരാജന്‍ അച്ഛന്റെ ഫ്രണ്ടായിരുന്നു. തനിക്ക് ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ ഒത്തിരി എക്‌സൈറ്റഡായി എന്നും ഉടനെ തിരുവനന്തപുരത്തേക്ക് പോയി എന്നും ബിജു മേനോന്‍ പറയുന്നു.
അവിടെ എത്തിയപ്പോള്‍ സ്റ്റുഡിയോയില്‍ ജയറാമൊക്കെ ഉണ്ടായിരുന്നു. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ ഡബ്ബ് ചെയ്തിട്ട് പോയി എന്നും തന്‍രെ ഡബ്ബിങ് കഴിഞ്ഞപ്പോള്‍ പദ്മരാജന്‍ സാര്‍ തന്നെ വിളിച്ചിട്ട് അത് പ്ലേ ചെയ്ത് കാണിച്ചിട്ട് വോയ്‌സ് മാച്ച് ആവുന്നുണ്ടോയെന്ന് ചോദിച്ചുവെന്നും ബിജു മേനോന്‍ ഓര്‍ക്കുന്നു.
അപ്പോള്‍ താന്‍ പറഞ്ഞത് അവസരം കിട്ടിയപ്പോള്‍ മിസ് ആക്കേണ്ടെന്ന് കരുതിയാണ് ചെയ്തതെന്നായിരുന്നു. സാര്‍ തന്നോട് പറഞ്ഞത് ഈ കഥാപാത്രത്തിന് ബിജുവിന്റെ വോയ്‌സ് ചേരുന്നില്ലെന്നും നല്ല കഴിവുള്ളയാളാണ് സിനിമകള്‍ ചെയ്യാന്‍ ബിജുവിന് പറ്റുമെന്നുമായിരുന്നുവെന്നും ബിജു മേനോന്‍ പറയുന്നു.