കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളു, ആ കഥാപാത്രം തന്നെ ധാരാളം ഈ നടനെ ഓര്‍ക്കാന്‍ ; യാത്രയായി വിനോദ് തോമസ്

207

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ വിനോദ് തോമസിന്റെ മരണ വാർത്ത പുറത്തുവന്നത്. പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 11 മണിക്ക് വിനോദ് ബാറിൽ എത്തിയിരുന്നുവത്രെ. പാർക്ക് ചെയ്ത കാറിൽ നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

അതേസമയം കുറച്ച് ചിത്രങ്ങളിലെ വിനോദ് അഭിനയിച്ചിട്ടുള്ളുവെങ്കിലും, ഇതിൽ പല കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇതിൽ ഒന്നാണ് അയ്യപ്പനും കോശിയും എന്ന സിനിമയിലെ റോൾ. ഇതിലെ നടന്റെ സെബാസ്റ്റിൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ചിത്രത്തിൽ അമ്പലത്തിൽ കയറി വെടിമരുന്ന് മോഷ്ടിച്ച്, കാട്ടിൽ കയറി പാറ പൊട്ടിച്ച കേസിന് സെബാസ്റ്റിനെ സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന രംഗം ചിത്രത്തിൽ ഉണ്ട്. ഇതിൽ മെമ്പർ സെബാസ്റ്റിൻ മോഷ്ടിക്കുന്നത് കണ്ടെന്ന് പറഞ്ഞപ്പോൾ, ഇവനൊന്നും കണ്ടില്ല സാറേ, പക്ഷേ ഞാൻ മോഷ്ടിച്ചതാ. വെടിമരുന്ന് പിന്നെ റേഷൻ കടയിൽ കിട്ടില്ലല്ലോ എന്ന് പറയുന്ന രംഗം തന്നെ ധാരാളം വിനോദിനെ പ്രേക്ഷകർ ഒർക്കാൻ.

ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി, ലളിതം സുന്ദരം, കുറി, കുട്ടൻപിള്ളയുടെ ശിവരാത്രി പോലുള്ള സിനിമകളിൽ എല്ലാം വിനോദ് അഭിനയിച്ചിട്ടുണ്ട്. ഇര, ഹോളി മോളി, ലൈഫ് ഓഫ് വാച്ച്മാൻ പോലുള്ള ഹ്രസ്വ ചിത്രങ്ങളിലെ വിനോദിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു. ഒരു ഗായകൻ കൂടിയാണ് വിനോദ്.

also read
ഞാന്‍ നാടുവിടുന്നു, കുറച്ചുനാളത്തേക്ക് മാറി നില്‍ക്കണം, സ്റ്റാര്‍ മാജിക്കില്‍ നിന്നും ഇടവേളയെടുക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

Advertisement