സ്‌ക്രീനിലെ വില്ലന്‍ ജീവിതത്തില്‍ പഞ്ചപാവം ; കുണ്ടറ ജോണിയെ കുറിച്ച് പ്രിയപ്പെട്ടവര്‍ , വേദനയോടെ ആരാധകരും

412

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കുണ്ടറ ജോണി വിടവാങ്ങി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ച് എത്തുന്നത്. ഇപ്പോള്‍ നടനൊപ്പം ഉള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് .

Advertisements

കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതല്‍, എന്റെ അടുത്ത സഹോദരനായിരുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസില്‍ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പര്‍ താരങ്ങള്‍, ഉള്‍പ്പടെ എല്ലാ സിനിമാപ്രവര്‍ത്തകരും താമസിച്ചിരുന്ന ഒരു പാര്‍പ്പിടം. അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയില്‍, ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാന്‍ . സ്വാമീസ് ലോഡ്ജിനെ കുറിച്ച് അറിയാത്തവര്‍ കമന്റ് ചെയ്യരുതേ. അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു എംജി ശ്രീകുമാര്‍ കുറിച്ചു.

also read
ലിയോ കേരളത്തില്‍ റെക്കോര്‍ഡിഡും, നൂറ് കോടി നേടുമെന്ന് സുരേഷ് ഷേണായ്, ആകാംഷയുടെ കൊടുമുടിയില്‍ രാധകര്‍
ജോലിയുടെയും ഇടപെടലുകളുടെയും കാര്യത്തില്‍ മാന്യതയും കൃത്യനിഷ്ഠയും പാലിച്ചൊരാളായിരുന്നു അദ്ദേഹം. മലയാള സിനിമ വേണ്ടത്ര രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ചെങ്കോലില്‍ അദ്ദേഹം പതിവ് ശൈലിയല്ലാത്ത ക്യാരക്ടര്‍ മനോഹരമായി തന്നെ ചെയ്തിട്ടുണ്ടെന്നായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ കുണ്ടറ ജോണിനെ കുറിച്ച് പറഞ്ഞത്.

1979 ജൂണില്‍ പുറത്തിറങ്ങിയ ശശികുമാറിന്റെ നിത്യവസന്തം എന്ന ചിത്രത്തില്‍ 55 വയസ്സുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ നിരവധി സിനിമയില്‍ അഭിനയിച്ചു. പ്രധാനമായി വില്ലന്‍ വേഷങ്ങളാണ് ചെയ്തത്.

Advertisement