ഭര്‍ത്താവ് അപ്പോള്‍ മരണവെപ്രാളത്തിലായിരുന്നു, ഒന്നും അറിയാതെ ഞാന്‍ ഫോട്ടോയെടുത്ത് കളിച്ചു, ഹണിമൂണിന് പോയപ്പോഴുണ്ടായ അനുഭവം പറഞ്ഞ് നടി സോണിയ ശ്രീജിത്ത്

1494

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സോണിയ ശ്രീജിത്ത്. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് സീരിയലിലൂടെയാണ് സോണിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇതിന് പിന്നാലെ അഭിനയ രംഗത്ത് സജീവമായിരുന്നു താരം.

സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നി്ന്നും വിട്ട് നില്‍ക്കുകയാണ് സോണിയ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം സോണിയ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ അമൃത ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് താരം. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹണിമൂണിന് പോയപ്പോഴുണ്ടായ അനുഭവമാണ് താരം പറയുന്നത്.

Also Read: അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നടത്തി മകന്‍ വിഷ്ണു, വിടപറഞ്ഞ നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി, ചിത്രങ്ങള്‍ വൈറല്‍

മാലിദ്വീപിലായിരുന്നു ഹണിമൂണ്‍. ലൈഫ് ഗാര്‍ഡ്‌സ് ഒന്നുമില്ലാതെ കയാക്കിങിന് പോയിരുന്നുവെന്നും കുറച്ച് പോയപ്പോള്‍ തലയും കുത്തി താന്‍ വീണുവെന്നും ഭര്‍ത്താവ് യാത്ര തുടര്‍ന്നുവെന്നും താരം പറയുന്നു. കുറച്ച് ദൂരം പോയപ്പോള്‍ ഭര്‍ത്താവ് കൈകാണിച്ചു.

താന്‍ കരുതിയത് ക്യാമറ എടുക്കാനാണെന്നും അങ്ങനെ ക്യാമറ എടുത്ത് കൊണ്ടുവന്നുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹം സത്യത്തില്‍ ക്യാമറ എടുക്കാനായിരുന്നില്ല പറഞ്ഞത്, അദ്ദേഹത്തിന് തിരിച്ച് വരാന്‍ കഴിയാത്തതിനാല്‍ ലൈഫ് ഗാര്‍ഡ്‌സിനെ വിളിക്കാന്‍ പറഞ്ഞതായിരുന്നുവെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.

Also Read: ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ സുരേഷട്ടന്‍ ഭക്ഷണം വാരി തന്നു, രാധികചേച്ചിയുടെയും സുരേഷേട്ടന്റെയും സന്തോഷം കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു, ദേവിക പറയുന്നു

ഇതൊന്നും അറിയാതെ താന്‍ അവിടെ നിന്നും ഫോട്ടോ എടുത്തു. അദ്ദേഹം മരണവെപ്രാളത്തിലായിരുന്നുവെന്നും ഒരു കയറില്‍ പിടിത്തം കിട്ടിയതുകൊണ്ടാണ് അദ്ദേഹത്തിന് തിരിച്ച് വരാന്‍ പറ്റിയതെന്നും സോണിയ പറയുന്നു.

Advertisement