സംതൃപ്തി തരുന്ന വേഷങ്ങൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു; അത് വരെ ചെയ്തത് കോമാളിത്തരം കാണിക്കുന്ന വേഷങ്ങളാണ്; നന്ദുവിന് പറയാനുള്ളത് ഇങ്ങനെ

52

മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നന്ദലാൽ കൃഷ്ണമൂർത്തി. പക്ഷേ നന്ദു എന്നു പറഞ്ഞാൽ മാത്രമാണ് ആളാരാണെന്ന് മലയാളിക്ക് വ്യക്തമാകുകയുള്ളു. തൊട്ടടുത്ത വീട്ടിലെ കോമഡി കഥാപാത്രം ആയിട്ടായിരിക്കും നമ്മൾ അദ്ദേഹത്തെ കണ്ടിട്ടുണ്ടാവുക. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള എൻട്രിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നന്ദു.

ഒരുപാട് സിനിമകളിൽ അഭിനയിച്ചങ്കിലും, തനിക്ക് തൃപ്തിവരുന്ന കഥാപാത്രം കിട്ടാൻ കാത്തിരിക്കേണ്ടി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ അയൽവാസിയും, കുടുംബ സുഹൃത്തുമായ വേണു ചേട്ടൻ മുഖാന്തിരമാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. ആദ്യം അഭിനയിക്കാനാണ് അദ്ദേഹം വിളിച്ചതെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടർ ആക്കി.

Advertisements

ഒരുപാട് സിനിമകളിൽ

Also Read
മുരളിക്ക് മമ്മൂട്ടി ഒരു ശത്രുവായിരുന്നു; അതിന്റെ കാരണം പോലും പറയാതെയാണ് മുരളി വിടവാങ്ങിയത്

അഭിനയിച്ചെങ്കിലും എനിക്ക് തൃപ്തി തരുന്ന ഒരു വേഷം കിട്ടാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. കൂടുതൽ സിനിമകളിലും ഞാൻ കോമാളിത്തരം കാണിക്കുന്ന പോലെയുളള വേഷങ്ങളാണ് ചെയ്തത്. അതൊന്നും അഭിനയമായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് നല്ല വേഷം കിട്ടിയത് അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ എന്ന സിനിമയിലാണ്. ആദ്യമായി ഞാൻ സീരിയസ്സായി അഭിനയിച്ചത് ആ സിനിമയിലാണ്.

ആ സിനിമക്ക് ശേഷം ഒരുപാട് സിനിമകളിലേക്ക് എന്നെ കാസ്റ്റ് ചെയ്തു. സ്പിരിറ്റ് എന്ന സിനിമയിലേക്ക് കൊണ്ടു എത്തിച്ചത് ആ സിനിമയാണ്. എല്ലാവരും കരുതുന്ന പോലെ അടൂർ സാർ അത്ര സീരിയസ് ആയ ആളല്ല. വളരെ അധികം തമാശകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണ് അദ്ദേഹം.

Also Read
മലയാളം സിനിമകൾ തീർച്ചയായും കാണണം; അവർ സിനിമയിൽ പറയുന്നത് നമുക്ക് ചിന്തിക്കാൻ പോലുമാവില്ല; ബോളിവുഡ് നടി മഹിറ ഖാൻെ വാക്കുകൾ വൈറലാകുന്നു

ഒരുപാട് കലാകാരന്മാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതെന്റെ ഭാഗ്യമായാണ് കരുതുന്നത്. മമ്മൂക്കയും, ലാലേട്ടനും, അമ്പിളിചേട്ടനുമൊക്കെ അഭിനയിക്കുമ്പോൾ നമ്മൾ പരിസരം മറന്ന് പോകും. അവരുടെ അഭിനയത്തിൽ മുഴുകി ഇരുന്ന് പോകും. ഇപ്പോഴത്തെ കാലത്ത് എനിക്ക് ഇഷ്ടമായത് സൗബിന്റെ അഭിനയമാണ്. വളരെ സ്വഭാവികമായി പെരുമാറുന്ന, അഭിനയിക്കുന്ന ആളാണ് സൗബിൻ.

Advertisement