എനിക്ക് വേണ്ടി കരയാന്‍ ഇത്രയും പേരുണ്ടല്ലോ എന്ന് അപ്പോഴാണ് ചിന്തിച്ചത്, പ്രണയം പറഞ്ഞപ്പോഴുള്ള അനുഭവം തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം, ചക്കി സിനിമയിലേക്ക് എത്തുമോയെന്ന ആരാധകരുടെ സംശയവും തീര്‍ത്ത് താരം

117

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും.

Advertisements

കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്. അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യന്‍ താരമാണ് ഇപ്പോള്‍ കാളിദാസ് ജയറാം.

Also Read: അന്ന് കാഞ്ചീവരം തുടങ്ങുമ്പോള്‍ കാമുകന്റെ സപ്പോര്‍ട്ടും ഉണ്ടായിരുന്നു; ഇന്ന് തന്റെ രണ്ടാമത്തെ കുട്ടിയുടെ ജന്മ ദിനമെന്ന് ആര്യ

അച്ഛന്‍ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. കാളിദാസ് ആയടുത്ത് തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. തരിണി ഇപ്പോള്‍ തന്നെ ജയറാം കുടുംബത്തിലെ അംഗത്തെ പോലെയാണ്. എല്ലാ വിശേഷങ്ങളിലും ജയറാമിന്റേയും കുടുംബത്തിന്റെയും കൂടെ തരിണിയും ഉണ്ടാകാറുണ്ട്.

ഇപ്പോഴിതാ തരിണിയെ കുറിച്ചും സഹോദരി മാളവികയെന്ന ചക്കിയെ കുറിച്ചും കാളിദാസ് ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ പ്രണയം പറഞ്ഞപ്പോള്‍ ഒത്തിരി പേര്‍ ആശംസകള്‍ അറിയിച്ചുവെന്നും ചിലര്‍ കരയുന്ന സ്‌മൈലി അയച്ചുവെന്നും തനിക്ക് വേണ്ടി കരയാന്‍ ഇത്രയും പേരുണ്ടായിരുന്നോ എന്നായിരുന്നു അപ്പോള്‍ ചിന്തിച്ചതെന്നും കാളിദാസ് പറയുന്നു.

Also Read: അച്ഛന്‍ സ്വത്തുക്കളെല്ലാം വിറ്റ്തുലച്ച് ജീവിതം നശിപ്പിച്ചു, ഇന്ന് അതൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ 200കോടിയുടെ ആസ്തിയുണ്ടായേനെ, തുറന്നുപറഞ്ഞ് ബൈജു

മാളവിക സിനിമയിലേക്ക് വരുമെന്ന് തനിക്ക് തോന്നുന്നില്ല. ആര്‍ട്ടിസ്റ്റാവണമെങ്കില്‍ അതിന്റേതായ എഫേര്‍ട്ട് എടുക്കണമെന്നും വെറുതെ ആര്‍ക്കും സിനിമയിലേക്ക് വരാന്‍ സാധിക്കില്ലെന്നും അവള്‍ക്ക് സിനിമയിലോട് ഡെഡിക്കേഷനും പാഷനുമുണ്ടെങ്കില്‍ ഉറപ്പായും അവള്‍ സിനിമയിലേക്ക് എത്തുമെന്നും കാളിദാസ് പറയുന്നു.

തന്റെ പ്രണയം വീട്ടില്‍ പറഞ്ഞതല്ല. അവര്‍ കണ്ടുപിടിച്ചതാണെന്നും അതിന് ശേഷം തന്റെ അച്ഛനും അമ്മയും തരിണിയുടെ ഡാഡിയെ കാണാന്‍ പോവുകയായിരുന്നുവെന്നും ചിലപ്പോള്‍ ഗജിനി സിനിമ കഴിഞ്ഞ് വിവാഹമുണ്ടാവാന്‍ ചാന്‍സുണ്ടെന്നും കാളിദാസ് പറയുന്നു.

Advertisement