ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ് ഫാമിലി ലൈഫ് ശരിക്കും ആസ്വദിക്കുന്നത്, പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെച്ച് യുവയും മൃദുലയും

59

മൃദുല വിജയ് എന്ന നടിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. സീരിയല്‍ താരം യുവയെയാണ് മൃദുല വിവാഹം ചെയ്തത്.

Advertisements

ഇവരുടെ മകളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് മൃദുല. തന്റെ വിശേഷം പങ്കുവെച്ച് ഈ താരം എത്താറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മൃദുലക്ക്. മൃദുലക്കും യുവക്കും ഇപ്പോള്‍ ഒത്തിരി ആരാധകരാണുള്ളത്.

Also Read:കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്തേക്ക്, അനുഗ്രഹം വേണമെന്ന് രേണു, സ്റ്റാര്‍ മാജിക്കിലും വരണമെന്ന് ആരാധകര്‍

അടുത്തിടെയായിരുന്നു ഇരുവരും പുതിയൊരു വീടുകൂടെ സ്വന്തമാക്കിയത്. അതിന്റെ പാലുകാച്ചല്‍ വീഡിയോ ഇരുവരും പങ്കുവെച്ചിരുന്നു. ധ്വനി ബേബിക്ക് വേണ്ടിയായിരുന്നു മൃദുലയും യുവയുെ ചേര്‍ന്ന് പുതിയൊരു വീട് വാങ്ങിയത്.

പുതിയ വീട്ടിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരദമ്പതികള്‍ ഇപ്പോള്‍. വിവാഹത്തിന് ശേഷം തങ്ങള്‍ തനിച്ച് താമസിക്കുന്നത് ഇതാദ്യമായിട്ടായിരുന്നുവെന്നും ഇത്രയും കാലം മൃദുലയുടെ വീട്ടിലായിരുന്നുവെന്നും അവിടെ അച്ഛനും അമ്മയുമുണ്ടായിരുന്നുവെന്നംു ഇപ്പോഴാണ് തങ്ങള്‍ ഫാമിലി ലൈഫ് ശരിക്കും ആസ്വദിക്കുന്നതെന്നും മൃദുലയും യുവയും പറയുന്നു.

Also Read:കുട്ടിക്കാലം മുതലേയുള്ള ആഗ്രഹം, ഒടുവില്‍ ചിത്രാമ്മയെ നേരില്‍ കണ്ടു, കെട്ടിപ്പിടിച്ച് ഉമ്മവെച്ച് ലക്ഷ്മിക്കുട്ടി, കണ്ണീരണിഞ്ഞ് പിഷാരടി, വീഡിയോ വൈറല്‍

അവിടെയായിരുന്നപ്പോള്‍ സഹയാത്തിന് അച്ഛനും അമ്മയും ഉണ്ടായിരുന്നു.എന്നാല്‍ ഇവിടെ തങ്ങള്‍ തന്നെയാണ് എല്ലാം ചെയ്യുന്നതെന്നും വീട്ടുജോലികളെല്ലാം തങ്ങള്‍ ഒന്നിച്ച് ചെയ്യുമെന്നും ഇരുവരും പറയുന്നു. പണിയെടുത്ത് താന്‍ മെലിഞ്ഞുവെന്നും അതിനിടെ മൃദുല പറയുന്നു.

Advertisement