Home Entertainment Celebrities

സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

258

മേധഗു, രാകഥന്‍ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ പ്രവീണ്‍ കുമാര്‍ അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. 28 വയസായിരുന്നു പ്രവീണ്‍ കുമാറിന് . കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പ്രവീണ്‍.

also read
ധൈര്യം എന്നത് പ്രവ്യത്തിയല്ല, അത് മനസ്സിന്റെ അവസ്ഥയാണ്; വേറിട്ട ലുക്കില്‍ സ്വാസിക
ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികില്‍സയില്‍ കഴിയവെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്.

Advertisements

വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീണ്‍ കുമാര്‍ ശ്രദ്ധേയനായത്.

Advertisement