ഇനി ജീവിതത്തിൽ ഒരു വിവാഹമില്ല, അഥവാ ഒരു ബന്ധം വേണമെന്ന് തോന്നിയാൽ അത് ലിവിംഗ് ടുഗെദർ ആയിരിക്കും; മനസ് തുറന്ന് രഞ്ജിനിമാർ

2518

അവതാരകയായും നടിയായും തിളങ്ങി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാ നെറ്റിലെ സാഹസികന്റെ ലോകം എന്ന സ്പോൺസേർഡ് പരിപാടി അവതരപ്പിച്ചെത്തി പിന്നീട് ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർ റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി സുപരിചിതയായത്. താരം ഇപ്പോൾ ഒരു ലിവിംഗം റിലേഷൻഷിപ്പിലുമാണ്.

അതേസമയം, ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തെക്ക് രഞ്ജിനി ജോസ് എത്തിയത്. ഇപ്പോൾ മലയാള സിനിമ പിന്നണി ഗാനരംഗത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഗായികമാരിൽ ഒരാളാണ് രഞ്ജിനി ജോസ്.

Advertisements

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ വേഗം തന്നെ പ്രിയങ്കരിയായ ഗായികയായി വളരുക ആയിരുന്നു. വിവാഹമോചിതയാണ് രഞ്ജിനി ജോസ്. ഒരു സമയത്ത് രഞ്ജിനി ജോസും ഗായകൻ വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നിരുന്നു. ഇത് ഇരുവരും നിഷേധിക്കുകയും ചെയ്തിരുന്നു.

ALSO READ- കൂടെ നിന്ന് ഒടുവിൽ ചതിക്കുന്ന ഒറ്റുകാരന്റെ വേഷം ഗണേഷ്‌കുമാർ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും പകർന്നാടി; അച്ഛനോടും, അച്ഛന്റെ സ്ഥാനത്ത് കണ്ട ഉമ്മൻ ചാണ്ടി സാറിനോടും

ഇപ്പോഴിതാ തങ്ങളുടെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് രണ്ട് രഞ്ജിനിമാരും. തങ്ങളുടെ ജീവിതത്തിൽ ഒരു വിവാഹമെന്നത് ഇനി ഉണ്ടാകില്ല എന്നാണ് രണ്ടുപേരും ഒരുപോലെ പറയുന്നത്. ഒരു ലിവിങ് ടുഗതർ ഉണ്ടാകാം എങ്കിലും ഉടമ്പടികൾ പാലിക്കേണ്ടി വരുന്ന ഒരു വിവാഹ കരാറിന് തങ്ങൾ ഒരിക്കലും തയ്യാറാകില്ലെന്നാണ് ഇരുവരും പറഞ്ഞത്..

താൻ ഒരു ഷൂട്ടിന് ഇടക്ക് നിൽക്കുമ്പോഴാണ് ശെരിക്കും ആദ്യമായി ഞാനും വിജയ് യേശുദാസും തമ്മിൽ പ്രണയമാണ് എന്ന രീതിയിലുള്ള വാർത്തകൾ കണ്ടത്. അന്ന് ഒരുമിച്ച് എടുത്ത ഒരു ചിത്രവും ചേർത്ത് വെച്ചായിരുന്നു വാർത്ത. വന്നത്. എന്നാൽ ഞങ്ങളിലുവരും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും രഞ്ജിനി വിശദീകരിച്ചിരുന്നു.

ALSO READ- ‘ഉമ്മൻചാണ്ടി സാർ, മാപ്പ്’, സാമൂഹ്യ ദ്രോ ഹികളുടെ ഇടപെടൽ കാരണം അങ്ങയെ തെറ്റിദ്ധരിച്ചതിൽ മാപ്പ്; വൈറലായി ഷമ്മി തിലകന്റെ കുറിപ്പ്

വിജയ്‌യെ വിളിച്ച് അക്കാര്യം പറഞ്ഞപ്പോൾ, നമ്മൾ പ്രണയത്തിലാണ് എന്ന് താൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്നും രഢ്ജിനി ജോസ് പറഞ്ഞു. അതേസമയം, നല്ല രീതിയിൽ ഒരു വിവാഹ ബന്ധം വർക്കൗട്ട് ചെയ്യുന്നവർക്ക് വിവാഹ ജീവിതത്തിലൂടെ മുന്നോട്ട് പോവാം. പക്ഷെ തന്റേത് വർക്കൗട്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇനി വിവാഹമാന്നും ഉണ്ടാവില്ലെന്നാണ് രഞ്ജിനി ജോസ് പറയുന്നത്.

ഇനിയുള്ള ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ അത് ഒരു ലിവിങ് ടുഗെതർ തന്നെ ആവും. പിന്നെ ജീവിതമല്ലേ, ഇനി മുന്നോട്ട് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോയെന്നും ഗായിക പറയുന്നു.

വിവാഹം ഒരു സോഷ്യൽ കോൺട്രാക്ടാണ്, എനിക്കൊരിക്കലും മറ്റൊരാൾ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറിൽ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശരത്തുമായുള്ള ജീവിതത്തിൽ ഞാൻ ഹാപ്പിയാണെന്നാണ് രഢ്ജിനി ഹരിദാസ് പറഞ്ഞത്.

ഒരിക്കലും ഒരു വിവാഹത്തിലേക്ക് ഈ ബന്ധം എത്തില്ല. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഞങ്ങളത് സംസാരിച്ച് തീർക്കും. പക്ഷേ കല്യാണം കഴിച്ചാൽ അവരുടെ പ്രതീക്ഷകൾ കൂടും. അത് കൊടുക്കാൻ എനിക്കാവില്ല. സ്ത്രീകൾക്ക് കരുത്ത് നൽകുന്നത് പണമാണെന്നും രഞ്ജിനി പറഞ്ഞു.

പണമാണ് സ്വതന്ത്ര്യം നൽകുന്നത്. ഇഷ്ടമുള്ള രീതിയിൽ ജീവിക്കാൻ പണം ആവിശ്യമാണെന്നും, അത് തങ്ങൾ പഠിച്ചുവെന്നും രഞ്ജിനിമാർ ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.

Advertisement