പണ്ട് തൊട്ടേ ഞാന്‍ ഭയങ്കര വാശിക്കാരിയാണ്; സിനിമക്ക് വേണ്ടിയാണോ ഇങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നത് ഞാന്‍ മൈന്‍ഡ് ചെയ്യില്ല: സാനിയ ഇയ്യപ്പന്‍

2959

ഡി ഫോര്‍ ഡാന്‍സിലൂടെ അഭിനയ ലോകത്തിലേയ്ക്ക് കടന്നു വന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി നേടിയ താരം വസ്ത്രധാരണത്തിന്റെ പേരിലും മറ്റും സൈബര്‍ ആക്രമണത്തിന് ഇരയാകാറുമുണ്ട്. എന്നാല്‍ അവയൊന്നും തന്റെ കരിയറിനെ ബാധിക്കുന്നില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് താരം തന്റെ തിരക്കുകളിലും മുഴുകുകയായിരുന്നു. ക്വീന്‍, ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് താരത്തിനെ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്.

നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ അവധിയാഘോഷത്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ ഡേ നൈറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിവിന്‍, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സാനിയ ഇയ്യപ്പനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisements

ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളും വീഡിയോയും മറ്റും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു. അപ്പോത്തിക്കിരി,ക്വീന്‍,ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെ വേഷങ്ങളും പ്രേക്ഷക പ്രശംസ നേടി. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേനൈറ്റ് ചിത്രമാണ് സാനിയ ഇയ്യപ്പന്റേതായി റിലീസായിരിക്കുന്നത്.

ALSO READ- നിലുവിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; അവളുടെ വിചാരം അതിനകത്ത് ആരോ ഉണ്ടെന്നാണ്; രസകരമായ വിശേഷങ്ങളുമായി പേളിയും ശ്രീനിഷും

നിവിന്‍ പോളി, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിനൊപ്പമുള്ള സാനിയയുടെ രണ്ടാമത്തെ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.

ഇപ്പോഴിതാ താന്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ച് പറയുകയാണ് സാനിയ ഇയ്യപ്പന്‍. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരം വസ്ത്രം ധരിക്കുന്നതെന്നൊക്കെ പറയുന്നവരുണ്ട് എന്നും. എന്നാല്‍ തനിക്ക് ഇതൊക്കെയാണ് ഇഷ്ടമെന്നും സാനിയ പറഞ്ഞു. ആളുകള്‍ പറയുന്ന ഇത്തരം കാര്യങ്ങളൊന്നും താന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്നു താരം പ്രതികരിച്ചു.

ALSO READ-കല്യാണത്തിന് മുന്‍പ് സന്തോഷം മാത്രം; കല്യാണം കഴിഞ്ഞതോടെ കടലില്‍പെട്ടത് പോലെ ആയി; അന്ന് അവനെ ഉ മ്മ വെച്ചതോടെ ചിത്രങ്ങള്‍ വൈറലായി; ഒത്തിരി വഴക്കും കേട്ടു; മഞ്ജു സുനിച്ചന്‍

‘ഞാന്‍ പണ്ട് തൊട്ടേ ഭയങ്കര വാശിക്കാരിയാണ്. എനിക്ക് എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ അതിനായി വാശി പിടിക്കും. എനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യം ഞാന്‍ നടത്തും. സിനിമയില്‍ വന്നപ്പോള്‍ മാറിയതല്ല ഞാന്‍.’- എന്നും താരം ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തനിക്ക് ഡാന്‍സിന്റെ ഒപ്പം തന്നെ ഫാഷനും ഇഷ്ടമാണെന്നും രണ്ടും പഠിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ആളാണെന്നും സാനിയ പറയുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നപ്പോഴും എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാന്‍ എന്തിനാണ് മടിക്കുന്നതെന്ന് ചിന്തിച്ചതിന് ശേഷമാണ് അതുപോലെ മുന്നോട്ട് പോകുന്നതെന്നും സാനിയ വെളിപ്പെടുത്തി.

അതേസമയം, സിനിമക്ക് വേണ്ടിയാണോ ഇങ്ങനെ നടക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ചാന്‍സുകള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്നും ചിലര്‍ പറയാന്‍ തുടങ്ങി. എന്നാല്‍ അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്ന് സാനിയ തുറന്നടിക്കുന്നു.

ഈ ഡ്രസിങ് രീതി തനിക്ക് ഇഷ്ടമാണ്. ഞാന്‍ എനിക്ക് കിട്ടുന്ന പൈസക്ക് വാങ്ങി ഇടുന്നതിന് ബാക്കി ആളുകള്‍ എന്തിനാണ് അത് ചെയ്യരുതെന്ന് പറയുന്നത് എന്നും സാനിയ ഇയ്യപ്പന്‍ ചോദിക്കുന്നു.

Advertisement