32 വയസുവരെ ഒരു പണിയും ഇല്ലായിരുന്നു, വിവാഹം വേണ്ടെന്ന് വെച്ചു; രണ്ട് പ്രണയമുണ്ടായി, രണ്ട് പേരും തേച്ചു; ഒടുവില്‍ ആശ ജീവിതത്തിലേക്ക് വന്നു: ഉല്ലാസ് പന്തളം

1769

കോമഡി സ്‌കിറ്റുകളിലൂടെ പ്രശസ്തനായ നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി സ്വദേശിയായ ആശയെയാണ് ഉല്ലാസിന്റെ വീടിന്റെ ഒന്നാം നിലയില്‍ തുണികള്‍ ഉണക്കാനിടുന്ന സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ ചെറിയ പിണക്കം മാത്രമാണ് ഉണ്ടായിരുന്നതെന്നും മരണത്തില്‍ പരാതിയില്ലെന്നും ആശയുടെ പിതാവ് ശിവാനന്ദന്‍ പറഞ്ഞിരുന്നു.

അതേസമയം, ഭാര്യ ആശ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചും മുന്‍പ് ഉല്ലാസ് സംസാരിച്ച അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Advertisements

താന്‍ മുപ്പത്തിരണ്ട് വയസുവരെ കാര്യമായ പണിക്കൊന്നും പോകാത്ത ആളായിരുന്നു എന്നാണ് ഉല്ലാസ് പറയുന്നത്. അതുവരെ വിവാഹം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനമുണ്ടായത് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു.

തനിക്ക് സ്വന്തമായി ഒരു വീടോ വരുമാനമാര്‍ഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നിലപാടെടുക്കാന്‍ കാരണമായത്. അന്നാകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നു.

ALSO READ- ആ വസ്ത്രത്തിനടിയില്‍ ഞാന്‍ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ് പ്രചാരണം; അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്; വൈറല്‍ ഫോട്ടോയെ കുറിച്ച് മാളവിക മേനോന്‍

വിവാഹം വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും താന്‍ ഉള്ളില്‍ തന്നെ വച്ചു . പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ വീടും വരുമാനവും ഒക്കെ പലരും ചോദിക്കും. അത് ഫേസ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വിവാഹം വേണ്ടെന്നു വെച്ചത്.

ഇതിനിടയില്‍ ഒന്ന് രണ്ടു പ്രണയങ്ങള്‍ ഉണ്ടായിരുന്നു. തേച്ചതായിരുന്നു അവര്‍. എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ തന്നെ തേച്ചത് എന്ന് അറിയില്ല. ആ രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി പോവുകയായിരുന്നു.

ഇതിനിടയില്‍ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചെന്നാണ് ആശയെ കുറിച്ച് ഉല്ലാസ് പറയുന്നത്. കുഞ്ഞമ്മയുടെ ഭര്‍ത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തില്‍ എത്തിയത്. എന്റെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവര്‍ക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടന്നതെന്ന് താരം പറയുകയാണ്.

ALSO READ- ഭര്‍ത്താവുമായി തനിക്ക് 12 വയസ് വ്യത്യാസം; പതിനെട്ടാം വയസില്‍ ഒളിച്ചോടിയെന്ന് ശ്രീക്കുട്ടി, പുറത്തിറങ്ങാന്‍ പറ്റാതായി, പ്രത്യേക നോട്ടമായിരുന്നു നാട്ടുകാര്‍ക്കെന്ന് അമ്മ

എന്നാല്‍ വിവാഹശേഷമാണ് പണിക്ക് പോകാന്‍ തുടങ്ങിയത്. മുപ്പതുവയസുവരെ വീട്ടുകാര്‍ ആണ് നോക്കിയിരുന്നത്. എന്നാല്‍ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത്. മിമിക്രി താരമായപ്പോള്‍ തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണെന്നും താരം പറയുന്നു.

ഈ കാലത്താണ് കോമഡി സ്റ്റാര്‍സില്‍ അവസരം ലഭിക്കുന്നത്. ഏകദേശം 15 വര്‍ഷം മുന്‍പ്. അതു ജീവിതത്തില്‍ വലിയൊരു അനുഗ്രഹമായി. ഇപ്പോള്‍ സ്വന്തമായി പരിപാടികള്‍ നടത്തുകയാണ്. സുഹൃത്തുക്കളുമായി ഒരു കൂടലുണ്ടല്ലോ. അവിടെ പറയുന്ന തമാശകളൊക്കെ തന്റെ സ്‌കിറ്റുകളില്‍ ഉള്‍പ്പെടുത്തുന്നതൊക്കെ പതിവാണ് എന്നും ഉല്ലാസ് പറയുന്നു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും അഭിനയിച്ച ഉല്ലാസ് ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement