അനുശ്രീ അടുത്ത് തന്നെ കല്യാണം കഴിച്ച് പോകും, ഗോസിപ്പുകളില്‍ പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

35

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read:ഞാന്‍ സിനിമയില്‍ വന്നത് വീട്ടുകാര്‍ അറിയില്ലായിരുന്നു , ടീച്ചര്‍ ആണ് എന്നെ കൊണ്ടുപോയത് ; അമ്പിളി പറയുന്നു

വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. അടുത്ത കാലത്തായി ഉണ്ണിമുകുന്ദനെയും നടി അനുശ്രീയെയും കുറിച്ച് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇരുവരും അടുപ്പത്തിലാണെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ വെച്ച് ഈ ഗോസിപ്പുകളില്‍ പ്രതികരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. തന്റെ പേരുമായി പലരുടെയും പേരുകള്‍ കണക്ട് ചെയ്ത് വരാറുണ്ടെന്നും അവരെല്ലാം കല്യാണം കഴിച്ച് പോവുകയാണെന്നും താരം പറയുന്നു.

Also Read:സന്തോഷത്തോടെ സ്നേഹത്തോടെഅല്പം മദ്യപിച്ചായിരിക്കണം മരണത്തിലേക്ക് എത്തേണ്ടത് ; നാല്‍പതാം പിറന്നാള്‍ ആഘോഷിച്ച് റിമ കല്ലിങ്കല്‍

ഇപ്പോള്‍ അനുശ്രീയുടെ പേരുമായി ബന്ധപ്പെട്ടാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. അതിന്റെ അര്‍ത്ഥം അനുശ്രീ വിവാഹം കഴിച്ച് പോകാനുള്ള സമയമായി എന്നാണെന്നും തനിക്ക് സത്യത്തില്‍ ഒരു റിലേഷന്‍ഷിപ്പുമില്ലെന്നും എന്നിട്ടും തന്റെ പേര് ഇങ്ങനെയൊക്കെ വരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Advertisement