പിറന്നാൾ ദിനം തന്നെ വിവാഹ നിശ്ചയം, മഹീന റാഫിക്ക് സ്വന്തമാകുന്നു, ചക്കപ്പഴം സുമേഷിന് ഇത് ഇരട്ടിമധുരം, ആശംസകളുമായി സഹ താരങ്ങളും ആരാധകരും

104

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത ഈ പരമ്പരയുടെ ജീവാത്മാവാണ് സുമേഷ് എന്ന റാഫി. ചക്കപ്പഴത്തിൽ സുമേഷായെത്തി ചിരി പടർത്തുന്ന റാഫി ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ്.

പിന്നീട് ഈ പരമ്പരയിലേക്ക് എത്തുകയും താരമായി മാറുകയുമായിരുന്നു. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലൊരു സന്തോഷ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജൂലൈ നാല് റാഫിയുടെ പിറന്നാൽ ദിനമാണ്. റാഫിയുടെ ജീവിതത്തിന് ഇന്ന് ഇരട്ടി മധുരമാണ്. ഈ ദിവസം തന്നെ റാഫിയുടെ ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി നടക്കുകയാണ്. റാഫിയുടെ വിവാഹ നിശ്ചയം. ടിക് ടോക് വീഡിയോകളിലൂടെ പരിചിതയായ മഹീനയാണ് റാഫിയുടെ വധു.

Advertisements

റാഫിയുടെ വിവാഹ വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നുവെങ്കിലും എൻഗേജ്മെന്റ് നാലാം തിയ്യതി തന്നെ നടക്കുമെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽതാരത്തിന് ആശംസകളുമായി താരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്. നേരത്തെ റാഫിയോടൊപ്പമുള്ള ചിത്രങ്ങളും വിവാഹ വിശേഷങ്ങളുമെല്ലാം മഹീന തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ റാഫിയ്ക്ക് ആശംസയുമായി ചക്കപ്പഴം താരങ്ങളുമെത്തിയിരിക്കുകയാണ്. ചക്കപ്പഴത്തിൽ റാഫി അവതരിപ്പിക്കുന്ന സുമേഷിന്റെ അച്ഛനായി എത്തുന്ന അമൽരാജ് ദേവ് ആശംസ നേർന്നു കൊണ്ട് എത്തിയിട്ടുണ്ട്.
നിഷ്‌കളങ്കതയും വറ്റാത്ത സ്നേഹവുമായി നന്മയുള്ള ചെറുപ്പക്കാരാ, ചക്കപ്പഴത്തിൽ എന്റെ ഇളയമകനായി തിളങ്ങുന്ന പ്രിയപ്പെട്ട റാഫി, ഹൃദയം ചേർന്ന് ഒരായിരം പിറന്നാൾ ആശംസകൾ.

ഒപ്പം നിന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിനും എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പിന്നാലെ അമ്മയായി അഭിനയിക്കുന്ന സബിറ്റയും ആശംസയുമായി എത്തി. അമ്മേടെ സുമേഷ് മോന് ഒരായിരം ജന്മദിനാശംസകൾ. ഓൺസ്‌ക്രീനിലെ എന്റെ ഇളയമകന് പിറന്നാളാശംസകൾ. ഓഫ്‌സ്‌ക്രീനിലെ എന്റെ പ്രിയപ്പെട്ട മനുഷ്യരിൽ ഒരാളാണ് റാഫിയെന്നാണ് അമ്മ പറയുന്നത്.

ഞാൻ നിങ്ങളെ നോക്കമ്പോൾ, വളരെയധികം കഴിവുള്ള ഒരു പ്രഗത്ഭനായ ചെറുപ്പക്കാരനെ ഞാൻ കാണുന്നു, നിങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനയും എല്ലാ ലക്ഷ്യങ്ങളും അഭിനിവേശത്തോടെ നേടാൻ നിങ്ങൾക്കാകും എന്നായിരുന്നു സബിറ്റ കുറിച്ചത്.

അതേ സമയം ചക്കപപഴം പരമ്പരയിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. ഏട്ടത്തിയുടെ പ്രിയപ്പെട്ടവനായും പൈങ്കിളിയ്ക്കും ഏട്ടനും സ്ഥിരം പാര പണിയുന്നവനായുമെല്ലാം റാഫി കൈയ്യടി നേടുകയാണ്. സ്വാഭാവികതയുള്ള അഭിനയമാണ് റാഫിയുടെ സുമേഷിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമയാക്കി മാറ്റിയത്.

Advertisement