ഇവിടെ മാത്രം അല്ല അങ്ങ് യുഎഇയിലും നേരിന് വമ്പന്‍ കളക്ഷന്‍

53

മലയാള സിനിമയിലെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നേര് എന്ന ചിത്രം അടുത്തിടെയായിരുന്നു തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തിൽ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹൻലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. തങ്ങൾ കാണാൻ ആഗ്രഹിച്ച ‘ലാലേട്ടൻ’ തിരിച്ചെത്തി എന്നാണ് ആരാധകർ പറയുന്നത്.

അതേസമയം അത്ഭുപ്പെടുത്തുന്നതാണ് നേരിന് ലഭിക്കുന്ന കളക്ഷൻ. യുഎഇയിലും മോഹൻലാലിന്റെ നേരിന് വൻ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‌വുഡ് റിപ്പോർട്ട് ചെയ്യുന്നത്.

യുഎയിൽ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീ റിപ്പോർട്ട്. കേരളത്തിൽ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്. ആഗോളതലത്തിൽ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്‌സ് ഓഫീസ് റിപ്പോർട്ടുണ്ട്. എന്തായാലും നേര് വേഗത്തിൽ 50 കോടി ക്ലബിൽ എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Advertisement