ഈ അടുത്ത ദിവസം നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, ഗായിക സയനോര മൃദുല മുരളി എന്നിവർ ഒരുമിച്ച് ചെയ്ത ഒരു ഡാൻസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന പാടിന് അതിമനോഹരമായ നൃത്തച്ചുവടുമായാണ് താരങ്ങൾ എത്തിയത്.
ALSO READ

എന്നാൽ താരങ്ങൾ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദനത്തെക്കാളും വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ലഭിച്ചത്. ഇതിൽ ഏറെയും ഗായിക സയനോരയ്ക്ക് എതിരേയായിരുന്നു.
View this post on Instagram
സയനോര ഷോർട്ട് ധരിച്ച് ഡാൻസ് ചെയ്തതായിരുന്നു സൈബർ സദാചാരവാദികളെ ചൊടിപ്പിക്കാൻ കാരണമായത്. സയനോരയുടെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായ രീതിയിൽ കമന്റുകൾ നിറഞ്ഞിരുന്നു.

ALSO READ
ഇപ്പോഴിതാ സൈബർ സദാചാരവാദികൾക്ക് മറുപടിയായി മറ്റൊരു ഫോട്ടോ കൂടി പങ്കുവെച്ചിരിക്കുകയാണ് സയനോര. ‘കഹി ആഹ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പോടെയാണ് ഷോട്ട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന തന്റെ ഫേട്ടോ സയനോര പങ്കുവെച്ചത്. ‘മൈ ലൈഫ്, മൈ ബോഡി, മൈ വേ’ എന്നിങ്ങനെയുള്ള ഹാഷ് ടാഗും ഉപയോഗിച്ചിട്ടുണ്ട്.
View this post on Instagram
എന്നാൽ ഈ ഫോട്ടോയ്ക്ക് താഴെയും മോശം കമന്റുമായി ചിലർ എത്തിയിട്ടുണ്ട്. ബിക്കിനിയിൽ വരുമോ, വീട്ടിൽ ആരും നോക്കാൻ ഇല്ലാത്തതിന്റെ കേടാണെന്നും, എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെയുള്ള കമന്റുകളും ചിത്രത്തിന് താഴെ ലഭിക്കുന്നു. അതേസമയം സയനോരയെ പിന്തുണച്ചും നിരവധി പേർ ചിത്രത്തിന് താഴെ കമന്റിട്ടിട്ടുണ്ട്.

‘സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം’ എന്നാണ് ഒരു കമന്റ്. സൈബർ സദാചാരവാദികളുടെ കുരുപൊട്ടുന്നത് ഇനി കാണാമെന്നും നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം തന്നെ ധരിക്കണമെന്നും ചിലർ പിന്തുണ അറിയിച്ചുകൊണ്ട് പറയുന്നുണ്ട്.










