മലയാളികൾക്ക് സുപരിചിതനായ വാഗ്മിയാണ് രാഹുൽ ഈശ്വർ. അദ്ദേഹം തന്റെ ജീവിത സഖിയായി തിരഞ്ഞെടുത്തത് അവതാരകയായ മലയാളികളുടെ പ്രിയങ്കരി ദീപയെയായിരുന്നു. വിവാഹശേഷം അധികം വേദികളിലൊന്നും ദീപ പ്രത്യക്ഷപ്പെടാറില്ല. ദമ്പതികൾക്ക് ഒരു ആൺകുട്ടിയുമുണ്ട്.
പലപ്പോഴും തങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാറുണ്ട്. ചേട്ടൻ മിണ്ടാതെ ഇരിക്കുന്ന പ്രകൃതമാണ്. എനിക്ക് അത് ഇഷ്ടമില്ല, എന്തെങ്കിലും പറയൂയെന്ന് പറഞ്ഞ് ഞാൻ പിന്നാലെ പോവുകയാണ് പലപ്പോഴും ചെയ്യുന്നതെന്നും ദീപ മുൻപ് പറഞ്ഞിരുന്നു. രാഹുൽ ഈശ്വറിന്റേത് എന്തെങ്കിലും ചോദിച്ചാൽ വഴുതി പോകുന്ന പ്രകൃതമാണെന്നും ദീപ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷം ആരാധകരുമായി പങ്കിട്ട് എത്തിയിരിക്കുകയാണ് ദീപ രാഹുൽ ഈശ്വർ. ബിഗ് ബോസ് സീസണെ പറ്റി താരം ഒരു വീഡിയോ യൂട്യൂബിൽ പങ്കുവെച്ചപ്പോഴാണ് ദീപ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. താൻ ആറുമാസം രണ്ടാമത് ഗർഭിണിയാണ് എന്ന വിവരമാണ് ദീപ പങ്കിട്ടത്.
പിന്നാലെ താരത്തിന് നിരവധി ആശംസകൾ പ്രവാഹവും അതുപോലെതന്നെ സന്തോഷവാർത്ത അറിയിക്കാത്തതിനുള്ള പരിഭവവും കമന്റ് ആയി ലഭിച്ചിരുന്നു. ഇപ്പോൾ ഇതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് ദീപ.
‘ഞാൻ ആറുമാസം ഗർഭിണിയായിരിക്കുന്നു. എന്തോ ഇത് നിങ്ങളോട് പറയുവാൻ ഞാൻ മറന്നു പോയി. ആദ്യത്തെ പ്രഗ്‌നൻസി ഉണ്ടായപ്പോൾ തന്നെ എല്ലാവരോടും പറയുവാൻ ഒരു വെമ്പൽ ആയിരുന്നു മനസ്സിൽ. പക്ഷേ ഞാനിപ്പോൾ ആലോചിക്കുകയായിരുന്നു എന്തുകൊണ്ടാണ് ഇതു ഞാൻ പറയാൻ മറന്നതെന്ന്. വാക്കുകളില്ല.’- എന്നാണ് ദീപ പറയുന്നത്.
തങ്ങളിരുവർക്കും ആദ്യത്തെ മകനാണ്‌ലോകം. ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ ഉള്ള അത്രയും ഇംപോർട്ടൻസ് എന്തുകൊണ്ടോ ഇതിന് കുറഞ്ഞുപോയി. അത് ഒരുപക്ഷേ എന്റെ തെറ്റായിരിക്കാം. ഇപ്പോൾ ഞാൻ ആറുമാസം ഗർഭിണിയാണ്. ചെറിയ വയറൊക്കെ വന്നു.’- എന്നാണ് ദീപ പറയുന്നത്.
താനിക്കാര്യം കഴിഞ്ഞദിവസം വീഡിയോയിൽ പറഞ്ഞപ്പോൾ ഒരുപാട് പേർ ആശംസ അറിയിച്ചു. അപ്പോഴാണ് ഇത് ഞാൻ നിങ്ങളോട് പങ്കുവെച്ചില്ലല്ലോ എന്ന് തോന്നിയതെന്നും അപ്പോൾ പിന്നെ ഇതാണ് ശരിയായ സമയം എന്ന് തോന്നുകയായിരുന്നു എന്നുമാണ് ദീപ പറഞ്ഞത്.
ഈ വാർത്ത അങ്ങനെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നതെന്നും താരം പറയുന്നു. കൂടാതെ, തന്റെ മുറിയും മകന്റെമുറിയും എല്ലാം ദീപ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് മകനുവേണ്ടി ഞങ്ങൾ ഡിസൈൻ ചെയ്ത മുറി ആണ്. എല്ലാം അവന്റെ ഇഷ്ടത്തിനനുസരിച്ച്. ഫാൻ പോലും അവഞ്ചേഴ്‌സിന്റെയാണ്. അവനാണ് ഞങ്ങളുടെ ലോകം. എല്ലാം ഞങ്ങൾ അവനുവേണ്ടിയാണ് നൽകുന്നത് എന്നും ദീപ പറഞ്ഞു.
അതേസമയം, എത്ര മക്കൾ ആയാലും അവർക്കൊക്കെ ഒരേ പ്രാധാന്യം നൽകണമെന്നാണ് ദീപയോട് ആരാധകർക്ക് പറയുവാൻ ഉള്ളത്. സന്തോഷവാർത്ത അറിയിച്ചതിൽ വൈകിയെങ്കിലും വിഷമിക്കരുതെന്നും ആദ്യത്തെ മകന്റെ അതേ പ്രാധാന്യം രണ്ടാമത്തെ കുട്ടിക്കും നൽകണമെന്നും പ്രേക്ഷകർ ദീപയെ ഓർമ്മിപ്പിക്കുന്നു.