എനിക്ക് വേണ്ടി അഭിനയിച്ച് കാണിച്ച് തന്നിട്ടുള്ള ഒരേഒരാൾ ധനുഷ് ആണ്; അതിന് കാരണവുമുണ്ട്: വെളിപ്പെടുത്തി നടി മഡോണ സെബാസ്റ്റിയൻ

109

മലയാളത്തിന്റെ യുവ സൂപ്പർതാരം നിവിൻ പോളി നായകനായ പ്രേമം എന്ന ചിത്രത്തിലെ മുന്ന് നായികമാരിൽ ഒരാളായ സെലിൻ ആയി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിന് പിന്നാലെ വിജയ് സേതുപതിയുടെ നായികയായി തമിഴിലക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മഡോണ മാറുക ആയിരുന്നു.

ജനപ്രിയ നായകൻ ദിലീപിന് ഒപ്പം കിങ്ങ്ലൈയർ എന്ന സിനിമയിൽ നായികയായി എത്തിയതോടെ നടിക്ക് ആരാധകരും ഏറെ ആയിമാറി. ഇപ്പോൾ മലയാളവും തെലുങ്കും തമിഴും അടക്കമുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാാണ് താരം. ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമാകുമ്പോൾ സൂപ്പർ സിനിമ തന്നെയാണ് കാത്തിരുന്നത്.വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് മഡോണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Advertisements

ഇതിനിടെ നടൻ ധനുഷിനെ കുറിച്ചും താരത്തിന്റെ സഹായത്തെ കുറിച്ചും സംസാരിക്കുകയാണ് മഡോണ. തനിക്കുവേണ്ടി അഭിനയിച്ച് കാണിച്ചു തന്നിട്ടുള്ള ഒരേയൊരു വ്യക്തി നടൻ ധനുഷ് ആണെന്നാണ് മഡോണ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റേതായ രീതികൾ എന്നാലും കഥാപാത്രത്തിൽ വന്നെന്നും ആ കഥാപാത്രം ചെയ്യാൻ എന്തുകൊണ്ടാണ് തന്നെ തെരഞ്ഞെടുത്തതെന്ന് ഇതുവരെ ചോദിച്ചിച്ചിട്ടില്ലെന്നും മഡോണ വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- ഭീമൻ രഘു പോകുന്നത് പോലെയല്ല ശോഭ സുരേന്ദ്രൻ ബിജെപി വിട്ടാൽ; വി മുരളീധരൻ ഇടപെടണം; സ്ഥാനത്തിന് വേണ്ടി വന്നവരെ മാത്രം കെ സുരേന്ദ്രൻ പരിഗണിക്കുന്നു: മേജർ രവി

താനൻ പവർ പാണ്ടി എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. നമ്മളിൽ നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തതിൽ സന്തോഷമുണ്ടെന്നും മഡോണ ധനുഷ് മാത്രമാണ് എനിക്കുവേണ്ടി സിനിമയിൽ അഭിനയിച്ച് തന്നിട്ടുള്ളതെന്നും മഡോണ പറയുന്നു.

അഭിനയിച്ച് കാണിച്ച് തന്നതിന് ഒരു കാരണമുണ്ട്, അദ്ദേഹത്തിന് ആ സീനിൽ നിന്നും വേണ്ടതെന്താണെന്ന് കൃത്യമായ ഐഡിയ ഉണ്ട്. പുള്ളി കാണിച്ച് തരും എന്താണ് വേണ്ടതെന്ന്, അല്ലെങ്കിൽ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പറയും. അഭിനയിക്കുമ്പോൾ എന്തായാലും നമ്മുടെ രീതികൾ വരും. അദ്ദേഹം ചോദിച്ച സീൻ ചെയ്ത് കൊടുക്കുക എന്നതായിരുന്നു അപ്പോൾ തന്റെ ലക്ഷ്യമെന്നും മഡോണ വിശദീകരിച്ചു.

ALSO READ-പ്രിയാ മണിയും ബോളിവുഡ് സുന്ദരി വിദ്യാ ബാലനും തമ്മിൽ അമ്പരപ്പിക്കുന്ന ഒരു കണക്ഷനുണ്ട്; അറിഞ്ഞതോടെ അന്തം വിട്ട് പ്രേക്ഷകരും!

അതേസമയം, എന്തുകൊണ്ടാണ് തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതെന്ന് ഇപ്പോഴും ഒരു ഐഡിയയും ഇല്ല. അതിനെപ്പറ്റി ആരോടും ചോദിച്ചിട്ടില്ലെന്നും മഡോണ പറഞ്ഞു. തനിക്ക് തോന്നുന്നു അതിന് മുൻപ് ചെയ്ത കഥാപാത്രം നല്ലതായിരുന്നെന്ന്. അപ്പോൾ സംവിധായകർ അറിയുമല്ലോ നമ്മളെപോലെയുള്ളവരൊക്കെ ഇവിടെ ഉണ്ടെന്ന്. അതായിരിക്കും എന്നെ വിളിക്കാൻ കാരണമെന്നും താരം വിശദമാക്കുന്നു.

മഡോണയുടെ റിലീസിന് ഒരുങ്ങിന്ന ചിത്രം ലിയോ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമിക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ എത്തുന്നത്.

ലിയോക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വാരിസിനും മാസ്റ്ററിനും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ദളപതി 67.

പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ

Advertisement