പ്രശസ്ത നടനും സംവിധായകനുമായ വീനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ചിത്രം മികച്ച പ്രേക്ഷക അഭിപ്രായവുമായി തിയ്യേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രണവ് മോഹന്‍ലാലും ധ്യാന്‍ശ്രീനിവാസനുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. നിവിന്‍ പോളിയടക്കമുല്‌ള താരങ്ങളും അതിഥി വേഷത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ എത്തിയിട്ടുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക.
Also Read:അത് തിരിച്ചു കിട്ടാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുന്നു; വൈറലായി സൂരജ് സണ്ണിന്റെ പോസ്റ്റ്
ഹൃദയം എന്ന വിനീത് ശ്രീനിവാസന്റെ ഹിറ്റ് ചിത്രത്തിന് പിന്നാലെ പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം കൂടിയാണ്. ഹൃദയത്തിലെ മിക്ക താരങ്ങളും ഈ ചിത്രത്തിലും ഒത്തുകൂടിയിട്ടുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവ് അഭിനയിച്ചതിനെ കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ പ്രണവിന് ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും വിനീത് ശ്രീനിവാസനായതുകൊണ്ടാവാം ചിലപ്പോള്‍ പ്രണവ് സിനിമയെടുത്തതെന്നും ധ്യാന്‍ പറയുന്നു.
Also Read:കാസര്‍കോഡ് റോഡരികില്‍ നില്‍ക്കുന്ന ഈ താരത്തെ മനസിലായോ ?
ഹൃദയം റിലീസ് ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് അപ്പു ക്യാമറക്ക് മുന്നിലേക്ക് വരുന്നതെന്നും മലയാളം വായിക്കാനും എഴുതാനും അറിയാത്ത ഒരാളാണ് അപ്പുവെന്നും ഈ സ്ഥലവും കഥയും പശ്ചാത്തലുമായി ഒരു ബന്ധവുമില്ലെന്നും അങ്ങനെയൊരാള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്തൊക്കം സംശയങ്ങളുണ്ടാവുമെന്നും ഇപ്പോള്‍ പ്രണവിന്റെ ഗ്രോത്ത് ശരിക്കും ഭയഹ്കരമാണെന്നും ധ്യാന്‍ പറയുന്നു.