ആ ക്ര മിച്ചത് ആരാണ് എന്ന് എനിക്കറിയാം; എനിക്കും പറയാനുണ്ട്; അതന്ന് സംസാരിക്കാം, എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകും

13608

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. മഹാലക്ഷ്മിക്കും മീനാക്ഷിക്കും സോഷ്യൽമീഡിയയിൽ നിറയെ ആരാധകരാണ്. മകൾ മീനാക്ഷി ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.

Advertisements

ഇപ്പോഴിതാ തന്റെ പുതിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായി ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. തനിക്ക് പ്രേക്ഷകർ ഇന്നും ജനപ്രിയൻ എന്ന താര പദവി നൽകുന്നുണ്ട് എന്നാണ് ദിലീപ് പറയുന്നത്.

ALSO READ- യുകെയിൽ അവധി ആഘോഷിച്ച് താരങ്ങൾ; ലാവൻഡർ പൂക്കളെ തലോടി ഇളം കാറ്റുപോലെ മഞ്ജു വാര്യർ; ചിത്രം വൈറൽ!

താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല. പക്ഷേ അപ്പോഴെല്ലാം ഒപ്പം നിന്ന പ്രേക്ഷകരോടാണ് എനിക്ക് നന്ദി പറയാനുള്ളത്. നമ്മൾ ഇഷ്ടപ്പെട്ട് ഒപ്പം നടത്തിച്ച പലരും ഈ പ്രതിസന്ധിയിൽ മാറി നിന്ന് നമ്മളെ കുറ്റം പറഞ്ഞു. അവിടെയെല്ലാം പിന്തുണ നൽകിയത് പ്രേക്ഷകരാണ്. തനിക്കെതിരെ ശക്തമായ തിരിച്ചടികൾ ഉണ്ടായപ്പോഴെല്ലാം എന്റെ ഒപ്പം ഈ പ്രേക്ഷകർ എല്ലാം ഉണ്ടായിരുന്നു. ഒപ്പം നിൽക്കുമെന്ന് വിശ്വസിച്ചവർ പോലും ഉണ്ടായില്ല. പക്ഷേ എന്നെ ഞെട്ടിച്ചതും പിൻതാങ്ങി നിർത്തിയതും പ്രേക്ഷകരാണ്. അവർ എന്നെ വിശ്വസിച്ചു. പ്രേക്ഷകരല്ല എന്നെ ആക്രമിച്ചത്. ഒപ്പം നിന്നവരാണെന്നും ദിലീപ് വിശദീകരിച്ചു.

കൂടാതെ, തന്റെ കൂടെ പ്രേക്ഷകർ നിന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രാമലീലയുടെ വിജയം. തന്റെ പ്രേക്ഷകരുടെ പിന്തുണ ഞാൻ തിരിച്ചറിയുന്നത് ആ നിമിഷത്തിലാണ്. ഇന്നും ആളുകൽ നമുക്കരികിലേയ്ക്ക് വന്ന് സംസാരിക്കുന്നത് കേട്ടാൽ എത്രയോ വർഷത്തെ പരിചയമുള്ളവരാണ് ഇതെന്ന് നമുക്ക് തോന്നിപ്പോകും. തനിക്കിനിയും മുന്നോട്ട് പോകാൻ ആ ഒരു പിന്തുണ മാത്രം മതിയെന്നും ദിലീപ് പറഞ്ഞു.

ALSO READ- സൈനുദ്ധീന് മോഹിനിയോട് കടുത്ത പ്രണയം; കത്തുകളെഴുതിയത് പിടിച്ചു; ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടാനും ശ്രമിച്ചു; അനുഭവം പറഞ്ഞ് മുകേഷ്

താൻ ഈ ഒരൊറ്റ ജീവിതം കൊണ്ട് ഒരുപാട് പഠിച്ചു, എല്ലാം നമ്മുടേതാണ്, എല്ലാവരും നമ്മുടേതാണ് എന്നൊക്കെ വിശ്വസിച്ച് പോകുമ്പോൾ അതൊന്നും അങ്ങനെയല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങൾ മറ്റെവിടെ നിന്നും പഠിക്കാൻ പറ്റില്ല. ദൈവം തന്നെയാണ് അതിനും അവസരം തന്നത്. നമ്മൾ വിശ്വസിച്ചവരൊക്കെ നമുക്കെതിരെ നിൽക്കുന്നതൊക്കെ കാണുമ്പോൾ ആദ്യം ഒരു ഞെട്ടലാണ് ഉണ്ടാകുന്നതെങ്കിലും പിന്നീട് വലിയൊരു തിരിച്ചറിവിലേയ്ക്ക് എത്തിച്ചേരുമെന്നാണ് ദിലീപ് പറയുന്നത്. താൻ ഈ ഇൻഡസ്ട്രിയിൽ ഇനി വേണ്ടെന്ന് വേറെ ആരൊക്കെയോ തീരുമാനിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളതെന്നും ദിലീപ് ആ രോ പി ച്ചു.

നമ്മുടെ നീതി ന്യായ വ്യവസ്ഥിയോടുള്ള വിശ്വാസം കൊണ്ടാണ് താനീ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഒരാളോടും മറുപടി പറയാൻ പറ്റാത്തതും ഇതുകൊണ്ടാണ്. അതുകൊണ്ടാണ് പ്രസ് മീറ്റുകൾ ഒഴിവാക്കുന്നത്.

തനിക്കും പറയാനുണ്ട്. അതന്ന് സംസാരിക്കാം. പക്ഷേ മിണ്ടാതിരിക്കുമ്പോൾ തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള വളരെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എല്ലാത്തിനും മറുപടി നൽകുന്ന സമയം ഉടൻ ഉണ്ടാകുമെന്നും ദിലീപ് പറഞ്ഞു. നടിയെ ആ ക്ര മിച്ച കേസിൽ വിചാരണ നേരിടുന്ന ദിലീപ് കോടതിയിൽ പറഞ്ഞത് ഈ കേസ് തന്റെ നേരെ തിരിയാൻ കാരണം മുൻഭാര്യയാണെന്നാണ്.

Advertisement