യുകെയിൽ അവധി ആഘോഷിച്ച് താരങ്ങൾ; ലാവൻഡർ പൂക്കളെ തലോടി ഇളം കാറ്റുപോലെ മഞ്ജു വാര്യർ; ചിത്രം വൈറൽ!

295

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്.

Advertisements

ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു. സൂപ്പർതാരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ മഞ്ജു വാര്യർ യുകെയിൽ എത്തിയിരിക്കുകയാണ്. യുകെ മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടി വി അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. കൂടെ മലയാളത്തിലെ പ്രിയതാരങ്ങളുമുണ്ട്.

ALSO READ- സൈനുദ്ധീന് മോഹിനിയോട് കടുത്ത പ്രണയം; കത്തുകളെഴുതിയത് പിടിച്ചു; ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ചാടാനും ശ്രമിച്ചു; അനുഭവം പറഞ്ഞ് മുകേഷ്

യുകെ യാത്രയിൽ കെന്റിലെ ലാവൻഡർ ഫാം സന്ദർശിക്കുകയും ചെയ്തിരിക്കുകയാണ് ഇവർ. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവരാണ് ലാവൻഡർ ഫാം സന്ദർശിച്ചത്.

ലാവൻഡർ ഫാമുകളിൽ ഒന്നായ കാസിൽ ഫാമിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ സോഷ്യൽമീഡിയയിൽ പങ്കിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കുടുംബവും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രയും താരങ്ങൾക്ക് ഒപ്പമുണ്ട്.

അതേസമയം, അനന്ദ് ടിവി അവാർഡിൽ മഞ്ജു വാര്യർ മികച്ച നടിക്കുള്ള പുരസ്‌കാരവും കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്‌കാരവും നേടിയിരുന്നു. രമേശ് പിഷാരടി മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും നേടി. കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയ, മകൻ ഇസഹാക്ക് എന്നിവർക്കൊപ്പം എത്തിയാണ് അവാർഡ് നൈറ്റിൽ പങ്കെടുത്തത്. മെഗാതാരം മമ്മൂട്ടി അവാർഡ് നൈറ്റിന്റെ മുഖ്യാതിഥിയായാണ് എത്തിയത്.

ALSO READ- യഥാർഥ ജീവിതത്തിലും രക്ഷകനാകാൻ വിജയ്; വിദ്യാർത്ഥികൾക്കും കർഷകർക്കും സഹായം എത്തിക്കാൻ ഒരുങ്ങുന്നു; രാഷ്ട്രീയ പ്രവേശനം ഉറപ്പായെന്ന് ആരാധകർ

അതേസമംയം, മഞ്ജു വാര്യർ പങ്കിട്ട ലാവൻഡർ തോട്ടത്തിലെ ചിത്രത്തിന് താഴെ നിരവധി പേരാണ് അമ്പരപ്പിക്കുന്ന ചിത്രമെന്ന കമന്റുമായി എത്തിയത്. ഫാമിൽ പാറി പറന്ന ്‌നടക്കുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക.

വേരോടിയ സ്ഥലങ്ങളിൽ നീല നിറത്തിൽ പൂത്തുലഞ്ഞു സുഗന്ധപൂരിതമാക്കുന്ന ചെടികളാണ് ലാവൻഡർ. സുഗന്ധദ്രവ്യമായി ഇന്നും ഏറെ പ്രസക്തമായ ചെടിയാണ് ലാവൻഡർ.

അഹങ്കാരിയായ നടി എന്ന് പേര് വീണു, പ്രണയം കരിയർ ഇല്ലാതാക്കി, നടി മീരാ ജാസ്മിന് സംഭവിച്ചത് … വീഡിയോ

Advertisement