ഇവിടെ മാത്രം സിനിമ ഓടിയാൽ മതിയോ? നിർമാതാവും ദിലീപും കാരണം സ്ലാങ് മാറ്റി, ചിത്രം വൻപരാജയമായി, അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം സൂപ്പർഹിറ്റായി: ലാൽ ജോസ്

36774

മലയാള സിനിമയിൽ സഹസംവിധായകനായി വന്ന് പിന്നീട് ഹിറ്റ് സംവിധായകനായി മാറിയ താരമാണ് ലാൽ ജോസ്. മമ്മൂട്ടി നായകനായി എത്തിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധാന കുപ്പായം അണിയുന്നത്. അതിന് ശേഷം അദ്ദേഹത്തിന്റേതായി ഏകദേശം 25 ലധികം സിനിമകൾ സംവിധാനം ചെയ്തു കഴിഞ്ഞു.

ലാൽ ജോസിന്റെ സിനിമകൾ ഹിറ്റാവുന്നത് പതിവാണ്. നിരനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലാൽ ജോസിന്റെ ആദ്യകാല സിനിമകളിലെ പരാജയ ചിത്രമായിരുന്നു രസികൻ.

Advertisements

നായികയായി സംവൃത സുനിൽ അരങ്ങേറിയ ഈ ചിത്രത്തിൽ നായകൻ ദിലീപായിരുന്നു. എന്നാൽ ഈ ചിത്രം വലിയ പരാജയമായി. അത് തന്റെ മാനസിക നിലയെ പോലും ബാധിച്ചുവെന്ന് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു.

ALSO READ- നാടിനെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടമുണ്ട്, എത്ര ആത്മാർത്ഥമായി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചാലും കാര്യങ്ങൾ നടപ്പാക്കി കിട്ടില്ല;മോഹൻലാൽ

ഇപ്പോഴിതാ രസികൻ സിനിമയുടെ ഡയലോഗുകൾ തിരുവനന്തപുരം സ്ലാങ്ങിലാണ് എഴുതിയിരുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. പിന്നീട് നായകനായ ദിലീപും നിർമാതാവും ആവശ്യപ്പെടത് കൊണ്ടാണ് അത് മാറ്റിയത് എന്നും സംവിധായകൻ ലാൽ ജോസ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയിൽ വെളിപ്പെടുത്തി.

തിരുവനന്തപുരം സ്ലാങ് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് മനസിലാകുമോ എന്ന സംശയത്താലാണ് തിരക്കഥാകൃത്തായരുന്ന മുരളി ഗോപി അത് ഒരു ന്യൂട്രൽ ഭാഷയിലേക്ക് മാറ്റിയത് എന്നും ലാൽ ജോസ് പറയുന്നു.

ALSO READ- കൊല്ലത്തെ കെഎസ്ആർടിസി യാത്രക്കാർക്ക് മിനിമം സൗകര്യം നൽകണം, അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് മന്ത്രിമാരോട് മുകേഷ്; പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു രസികൻ സിനിമയുടെ സംഭാഷണങ്ങളെങ്കിൽ അതിലെ തമാശകൾ വർക്കാകുമായിരുന്നു. അതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വലിയ ഹിറ്റായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രസികൻ തിരുവനന്തപുരത്ത് നടക്കുന്ന കഥയായിരുന്നു. അതുകൊണ്ട് തന്നെ തിരുവനന്തപുരം സ്ലാങ്ങിലായിരുന്നു മുരളി ഗോപി സംഭാഷണങ്ങൾ എഴുതിയിരുന്നത്.

പിന്നീട് ഇത് കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് ഈ സ്ലാങ് മനസ്സിലാകുമോ എന്ന സംശയം ദിലീപിനും നിർമാതാവിനുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാത്രം പടം ഓടിയാൽ മതിയോ എന്നും അവർ ചോദിച്ചിരുന്നു.

ഇതോടെ അവരുടെ ആവശ്യാനുസരണമാണ് സംഭാഷണങ്ങൾ ഒരു ന്യൂട്രൽ ഭാഷയിലേക്ക് മാറ്റിയത്. അല്ലായിരുന്നു എങ്കിൽ ആ സ്ലാങ്ങിന്റെ തമാശയെങ്കിലും വർക്ക് ചെയ്യുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു.

അതേസമയം, ഓരോ സിനിമക്കും ഓരോ വിധിയുണ്ട്. അത് കഴിഞ്ഞ് പിൽക്കാലത്ത് ഇതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വലിയ ഹിറ്റാവുകയും ചെയ്തു. അൻവർ റഷീദിന്റെ ആദ്യ സിനിമ. തിരുവനന്തപുരം സ്ലാങ്ങിൽ മുഴുവൻ സംസാരിച്ച ആ സിനിമ ആളുകൾക്ക് വലിയ ഇഷ്ടമായെന്നും ഇത് ചില നിർഭാഗ്യങ്ങൾ ചില സമയത്ത് നമ്മളെ പിന്തുടരും. അങ്ങനെ രസികൻ തിയേറ്ററിൽ പരാജയപ്പെട്ടതെന്നുമാണ് ലാൽ ജോസ് പറയുന്നത്.

Advertisement