ഒരേ വസ്ത്രം ആയതുകൊണ്ട് അവര്‍ എന്നോട് മാറ്റാന്‍ ആവശ്യപ്പെട്ടു; അഭിമുഖത്തിനിടെ തന്നെ വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ദിവ്യ ദര്‍ശിനി

88412

തമിഴില്‍ ഏറ്റവും തിരക്കുള്ള അവതാരികയാണ് ദിവ്യ ദര്‍ശിനി എന്ന ഡിഡി. നിരവധി സ്റ്റേജ് ഷോകളിലും ഇവര്‍ നിറഞ്ഞു നിന്നു . ഇതിനിടെ സിനിമ രംഗത്ത് ചില കഥാപാത്രങ്ങളെയും ദിവ്യ അവതരിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളെ മുതല്‍ തെന്നിന്ത്യയിലെ താരങ്ങളെ വരെ ദിവ്യ അഭിമുഖം ചെയ്തിരുന്നു. ദിവ്യ അവതാരികയായി എത്തുന്നു കോഫി വിത്ത് ഡിഡി എന്ന പരിപാടിയും ശ്രദ്ധിക്കപ്പെട്ടു.

Advertisements

ഇപ്പോഴിതാ ഒരു അവതാരിക എന്ന നിലയില്‍ തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ കുറിച്ചാണ് ദിവ്യ തുറന്നു പറയുന്നത്. ഒരു പരിപാടിക്ക് ഒരു ഹീറോയിന്‍ വന്നതിനെക്കുറിച്ചും അവരും താനും ഒരേ മോഡേണ്‍ വസ്ത്രം ഇട്ടതുകൊണ്ട് തനിക്ക് മാറ്റാന്‍ മറ്റൊരു വസ്ത്രം ഉണ്ടോ എന്ന് ഹീറോയിന്‍ ചോദിച്ചതിനെക്കുറിച്ചും ആണ് അവതാരിക പറയുന്നത് . താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.

അവര്‍ വന്നയുടന്‍ എന്റെ ഡ്രസാണ് നോക്കിയത്. അവരുടെയും എന്റെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം. ഓ, നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്. ഞാനും അത് കേട്ട് ചിരിച്ചു.

പെട്ടെന്നാണ് അവര്‍ നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ എന്ന് ചോദിച്ചത്. അത് ശരിക്കും ഒരു ഷോക്കായിരുന്നു. ശരിക്കും എന്റെ ഒരോ ഷൂട്ടിലും ഞാന്‍ ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറ്. എനിക്ക് അത് ഒരുമാതിരിയായി ആ ചോദ്യം. എന്നാല്‍ എല്ലാരും ഇടപെട്ട് ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു ദിവ്യ പറഞ്ഞു.

also read
അത് കുഞ്ഞിനെ ബാധിച്ചോ എന്ന കാര്യത്തില്‍ പേടി ഉണ്ടായിരുന്നു, സിനിമയുടെ സെറ്റില്‍ എല്ലാവരും എന്നെ നല്ല കെയറിംഗായിരുന്നു; അഞ്ജലി നായര്‍
അതേസമയം ഇത് നയന്‍താരയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. കണക്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്റര്‍വ്യൂ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങള്‍ അടക്കം പലരും പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ദിവ്യ ആളുടെ പേര് പുറത്തുപറഞ്ഞില്ല .

https://youtu.be/zMlMlN-p70I

Advertisement