ദുൽഖർ സൽമാൻ ഭയങ്കര ക്യൂട്ട് ആണ്; കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാൻ താല്പര്യമുണ്ട്; മനസ് തുറന്ന് മാളവിക ജയറാം

137

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാൻ താരത്തിന് സാധിച്ചു. ജയറാമിനേക്കാൾ ആരാധകർക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം. മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികൾ കാണുന്നത്.

ഇപ്പോഴിതാ മലയാളത്തിലെ യുവതാരങ്ങളെ കുറിച്ചും സിനിമാ ലോകത്തെ സുഹൃത്തുക്കളെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മാളവിക. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാളവികയുടെ തുറന്ന് പറച്ചിൽ. ഫഹദ് അടിപൊളി ആണെന്നും, ദുൽഖർ ക്യൂട്ടാണെന്നും, പ്രണവ് പാവമാണെന്നുമാണ് താരം പറയുന്നത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

എന്റെ അറിവിൽ ഫഹദ് ഫാസിൽ ഒരുപാട് ലയേഴ്സ് ഉള്ള ഒരാളാണ്. ഇന്റർവ്യൂസിൽ കാണുന്ന പോലെയുള്ള ഒരാളല്ല. അടുത്തറിയാൻ ഒരവസരം കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് മനസിലാവും ആളൊരു അടിപൊളിയാണെന്ന്. ഭയങ്കര ഫൺ ആണ്. ഇന്റർവ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. ആൾ നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണ്,

ALSO READ- അവനെയൊന്നും താങ്ങി നടക്കേണ്ട, നിങ്ങളെ വിശ്വാസമാണെന്ന് പ്രൊഡ്യൂസർ; ശങ്കറിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് താൽപര്യമില്ലാതെ നായകനായി: ബാലചന്ദ്ര മേനോൻ

ദുൽഖർ സൽമാന്റെ കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാൻ താല്പര്യമുണ്ട്, ആളൊരു ഭയങ്കര ക്യൂട്ട് ആയിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നുമാണ് മാളവിക പറഞ്ഞത്.

‘പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസായിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാൻ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കൽ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരിൽ ഒരാളാണ് ദുൽഖർ,’

ALSO READ- ഞാൻ പ്രൂവ് ചെയ്താൽ സോഫിയ മാഡം ഇനിയും പുതുമുഖങ്ങൾക്ക് കൈകൊടുക്കും; തലവരയെന്ന് പറഞ്ഞിരിക്കാതെ യുവാക്കൾ ഹാർഡ് വർക്ക് ചെയ്യണം: നഹാസ് ഹിദായത്ത്

അതേസമയം, മാളവികയോട് പ്രണവിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു ഫിൽറ്റർ ഇല്ലാത്തൊരാളായിട്ടാണ് തനിക്കു തോന്നിയതെന്ന് മാളവിക വ്യക്തമാക്കി.

‘അവർ ഇവിടെ ചെന്നൈയിൽ താമസിച്ചിരുന്നപ്പോഴുള്ള പരിചയമാണ്. നമ്മളൊക്കെ വളർന്നതിനുശേഷം നേരിട്ട് കണ്ടിട്ടില്ല.


സിനിമയിലൊക്കെ വന്നതിനു ശേഷം ഞാൻ കണ്ടിട്ടില്ല. അപ്പു ഒരു ഫിൽറ്റർ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവൻ അർഹിക്കുന്നുണ്ട് എന്നാണ് മാളവിക പറഞ്ഞത്.

Advertisement