നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും ഒത്തിരി കളിയാക്കലുകള്‍ നേരിട്ട നായകന്‍, പുതിയ സിനിമയില്‍ പ്രചോദനമായത് ദളപതി വിജയിയുടെ ജീവിതം, സംവിധായകന്‍ ഇലന്‍ പറയുന്നു

35

പ്യാര്‍ പ്രേമ കാതല്‍ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയനായ സംവിധായകനാണ് ഇലന്‍. ഇലന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സ്റ്റാര്‍. മെയ് 10നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisements

സിനിമ നടനാവുക എന്ന സ്വപ്‌നവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തില്‍ അതിന് വേണ്ടി ആ ചെറുപ്പക്കാരന്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളെ കുറിച്ചുമെല്ലാം വ്യക്തമായി പറയുന്നു.ഇലന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

Also Read:വീണ്ടും മെലിഞ്ഞോ; ജിമ്മില്‍ നിന്നും പകര്‍ത്തിയ പുതിയ ചിത്രങ്ങളുമായി അഹാന കൃഷ്ണ

ചിത്രത്തിലെ പ്രധാനകഥാപാത്രമായ കലൈയെ അവതരിപ്പിക്കുന്നത് നടന്‍ കവിനാണ്. നേരത്തെ ഹരീഷ് കല്യാണിനെയായിരുന്നു ഈ കഥാപാത്രത്തിലേക്ക് തീരുമാനിച്ചിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ കലൈ എന്ന കഥാപാത്രത്തെ കുറിച്ച് സംവിധായകന്‍ ഇലന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമാനടനാവണമെന്ന ആഗ്രഹവുമായി നടക്കുന്ന നടന്‍ തന്റെ നിറത്തിന്റെ പേരില്‍ പലരില്‍ നിന്നും കളിയാക്കലുകള്‍ നേരിടുന്നുണ്ട്.

Also Read:സിനിമയിലേക്ക് വരാന്‍ എനിക്ക് പ്രചോദനമായത് മമ്മൂക്ക തന്നെ; നിവിന്‍ പോളി പറയുന്നു

ദളപതി വിജയിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സീനുകളെല്ലാം ചെയ്തത്. കലൈ തന്റെ രൂപത്തെ കുറിച്ച് ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും ഈ സാഹചര്യങ്ങളിലൂടെയെല്ലാം കടന്നുപോയ വ്യക്തിയാണ് വിജയി എന്നും സംവിധായകന്‍ പറയുന്നു.

Advertisement