അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്, എന്റെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല, വൈറലായി എലിസബത്തിന്റെ കുറിപ്പ്

51

വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടന്‍ ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളില്‍ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരം കൂടിാണ് ബാല.

Advertisements

നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളില്‍ ബാല അഭിനയിച്ചിട്ടുണ്ട്. അന്‍പ് എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടര്‍ന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

Also Read:എന്റെ മാലാഖ; തന്റെ മൂത്ത മകള്‍ക്കൊപ്പം നടി രംഭ

മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേര്‍പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ഉദയനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്. തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനിയാണ് എലിസബത്ത്. എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ ഏറെനാളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

ഇപ്പോഴിതാ വാലന്റൈന്‍സ് ഡേ ദിനത്തില്‍ എലിസബത്ത് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ദനേടുന്നത്. തനിക്ക് ബാലയോടുള്ള പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന രീതിയിലായിരുന്നു എലിസബത്തിന്റെ വാക്കുകള്‍. മൂന്നുവര്‍ഷം മുമ്പ് ഈ ദിനത്തില്‍ താന്‍ നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നുവെന്നായിരുന്നു എലിസബത്ത് കുറിച്ചത്.

Also Read:നാളെ വലിയ നടിയായാല്‍ ആരെയെങ്കിലും കെട്ടിപ്പിടിച്ച് അഭിനയിക്കുന്നതോ, ഉമ്മ വെയ്ക്കുന്നതോ കണ്ടാല്‍ അപ്പോള്‍ പറയാം; അന്ന് വിനീത് പറഞ്ഞതിനെ കുറിച്ച് ശിവദ

താന്‍ വീഡിയോ പങ്കുവെക്കുന്നത് സെലിബ്രിറ്റിയായ ബാലച്ചേട്ടന്റെ വൈഫ് ആയതുകൊണ്ട് മാത്രമാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. താന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണെന്നും ആര്‍ക്കും അതില്‍ തര്‍ക്കമൊന്നുമില്ലല്ലോ എന്നും തനിക്ക് വിവാഹത്തിന് മുമ്പും സോഷ്യല്‍മീഡിയ പേജുകളുണ്ടായിരുന്നുവെന്നും തന്റെ സന്തോഷത്തിന് വേണ്ടിയാണ് താന്‍ വീഡിയോകള്‍ ചെയ്യുന്നതെന്നും ഫേമസാവാന്‍ വേണ്ടിയല്ല താന്‍ ബാലയെ കെട്ടിയതെന്നും എലിസബത്ത് പറയുന്നു.

Advertisement