എന്റെ ചേട്ടനായി അഭിനയിച്ചോളാനാണ് അദ്ദേഹം പറയുക; ഇതിന് നേരെ വിപരീതം മറ്റേ ആൾ പറയും; കുഞ്ചാക്കോ ബോബൻ

314

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.

ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയം ന്നാ താൻ കേസ് കൊട്, ഒറ്റ് തുടങ്ങി നിരവധി സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisements

Also Read
എക്കാലത്തേയും ക്ലാസിക് ചിത്രം മണിചിത്രത്താഴിന് രണ്ടാം ഭാഗം വരുമോ? കാത്തിരിപ്പിന് ഒടുവിൽ മോഹൻലാലിന്റെ ആ ചോദ്യത്തിന് ഫാസിലിന്റെ മറുപടി ഇങ്ങനെ

മലയാളത്തിന്റെ എവർഗ്രീൻ കാമുകനായിരുന്നു ഒരിക്കൽ ചാക്കോച്ചൻ. നിരവധി പേർ അദ്ദേഹത്തെ വിവാഹം ചെയ്യണമെന്ന് വരെ ആഗ്രഹിച്ചിരുന്നെങ്കിലും ചാക്കോച്ചന്റെ ഹൃദയം കവർന്നത് പ്രിയ ആയിരുന്നു. താരജോഡികളിൽ മലയാളികൾക്ക് എക്കാലവും പ്രിയങ്കരായ ജോഡികളാണ് ചാക്കോച്ചനും പ്രിയയും. വൈകിയാണെങ്കിലും അവരുടെ ജീവിതത്തിന് പൂർണത നൽകികൊണ്ട് 2019ൽ ഇരുവർക്ക് ഒരു മകനും പിറന്നു. പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനെ കുറിച്ച് ചാക്കോച്ചൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

അങ്ങനെ മലയാളത്തിൽ തിളങ്ങി നിന്ന നടൻ മുതിർന്ന താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്ലാലിന്റേയും കൂടെ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ താരരാജാക്കന്മാരോടു കൂടെ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞ രസകരമായ മറുപടിയാണ് ഇന്ന് വൈറലാവുന്നത്.ചിത്രത്തിൽ നടൻ മമ്മൂട്ടിയുടെ അനിയനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ വില്ലനായിട്ടാണോ എത്താൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം.

Also Read
റിയാസിനേക്കാളും 20 വർഷം മുമ്പ് മന്ത്രിയായ ആളാണ് ഞാൻ, അതിന്റെ മര്യാദ കാണിക്കണം; റിയാസിന്റെ ചിത്രമല്ല ഇവിടെ വെയ്‌ക്കേണ്ടത്: കെബി ഗണേഷ് കുമാർ

അദ്ദേഹത്തിന്റെ ഒ്പപം അഭിനയിക്കുകയാണെങ്കിൽ എന്റെ അനിയനായി അഭിനയിക്കാനേ മമ്മൂക്ക സമ്മതിക്കുള്ളു എന്നായിരുന്നു കുഞ്ചാക്കോ ബോബ ന്റെ രസകരമായ മറുപടി. ഇക്കാര്യം മമ്മൂക്കയോട് പറയുകയാണെങ്കിൽ നീ എന്റെ ചേട്ടനായി അഭിനയിച്ചോടാ എന്നാണ് അദ്ദേഹം പറയുക. എനിക്ക് പുള്ളിയുടെ അനിയനായി അഭിനയിക്കാൻ പറ്റുമെന്ന്, അല്ലാതെ, എനിക്ക് തോന്നുന്നില്ല. പക്ഷേ ലാലേട്ടൻ വിപരീതമാണ്, ലാലേട്ടനാണെങ്കിൽ ഓക്കേ, വാ മോനേ എന്ന് പറഞ്ഞ് വരും.” കുഞ്ചാക്കോ ബോബൻ പറയുന്നു. ഇരുവരുടെയും കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും താരം പറഞ്ഞു.

Advertisement