ഇങ്ങനെയൊരു സിനിമ ഇതാദ്യം, എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമ, ആവേശത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നത് കേട്ടോ

58

മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisements

തന്റെ ആദ്യ സിനിമ തിയ്യേറ്ററുകളില്‍ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.

Also Read;ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ മമ്മൂക്ക ചൂടാവും, ചിലപ്പോള്‍ വയലന്റാവും, അദ്ദേഹത്തിന്റെ അടുത്ത് കഥ പറയാന്‍ പോകുമ്പോള്‍ മൂന്നല്ല, മൂവായിരം വട്ടം ആലോചിക്കണം, അജയ് വാസുദേവ് പറയുന്നു

ഫഹദിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമാണ് ആവേശം. രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ആവേശത്തില്‍ ബാംഗ്ലൂരിലെ ഒരു ലോക്കല്‍ ഗുണ്ടയുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ വന്‍ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. താന്‍ ഇതുപോലെ ഒരു സിനിമ ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും തന്നോട് ആരോടെങ്കിലും പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ തനിക്ക് പറയാന്‍ പേടിയാണെന്നും ഫഹദ് പറയുന്നു.

Also Read:ഡിപ്രഷനടിച്ച് വീട്ടിലിരിക്കുമ്പോള്‍ എല്ലാ ദിവസവും കോള്‍ ചെയ്ത് ചീത്ത വിളിക്കും, മൂന്നരലക്ഷം രൂപയുണ്ടോയെന്ന് ചോദിക്കും, അനുഭവം തുറന്നുപറഞ്ഞ് നിഖില വിമല്‍

ചിത്രത്തെ കുറിച്ച് എന്തൊക്കെ പറയണം, പറയണ്ട എന്നത് തനിക്ക് അറിയില്ല. താന്‍ മാത്രമല്ല, ജിത്തുവും, സുഷിനുമെല്ലാം ഇങ്ങനെയൊരു സിനിമ ഇതാദ്യമായിട്ടാണ് ചെയ്യുന്നതെന്നും എല്ലാര്‍ക്ക്ും എക്‌സൈറ്റിങ് മൊമന്റുകളുണ്ടാവുമെന്നും അത് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ഫഹദ് പറയുന്നു.ആവേശത്തിലെ എല്ലാ സീനിലും എനര്‍ജിയുണ്ടെന്നും ഫഹദ് പറയുന്നു.

Advertisement