വാപ്പയ്ക്ക് എന്റെ കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു, കഴിവുള്ള ഒത്തിരി പേരെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് അദ്ദേഹം, ഫഹദ് ഫാസില്‍ പറയുന്നു

41

മലയാള സിനിമയിലെ യുവ നടന്മാരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളത്തില്‍ മാത്രമല്ല ഇന്ന് അന്യഭാഷ ചിത്രങ്ങളിലും ഫഹദ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Advertisements

തന്റെ ആദ്യ സിനിമ പരാജയമാണെങ്കിലും രണ്ടാം വരവില്‍ തൊട്ടതെല്ലാം ഹിറ്റുകളാക്കി മാറ്റിയിരുന്നു ഫഹദ് എന്ന നടന്‍. അതുകൊണ്ടുതന്നെ ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളില്‍ കൂടുതലും ഹിറ്റുകള്‍ മാത്രമായിരുന്നു.

Also Read:മമ്മൂട്ടിയുടെ ടര്‍ബോ എത്ര നേടും; ചിത്രത്തിന്റെ ആദ്യ ബുക്കിംഗ് യുകെയില്‍ ആരംഭിച്ചു കഴിഞ്ഞു

ജീത്തുമാധവ് സംവിധാനം ചെയ്ത ആവേശമാണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്തിയ ചിത്രം. ഇതുവരെ തന്‍രെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ക്കൊന്നിനു പോലും പ്രോത്സാഹനം കൊടുക്കാത്ത ആളാണ് ഫഹദ് ഫാസില്‍.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ചും സംസാരിക്കുകയാണ് ഫഹദ് ഫാസില്‍. കഴിവുള്ള ഒത്തിരി പേരെ സിനിമയിലേക്ക് നല്‍കിയ വ്യക്തായാണ് വാപ്പയെന്നും അദ്ദേഹത്തിന് തന്റെ കാര്യത്തിലും തെറ്റുപറ്റിയിട്ടില്ലെന്ന് തനിക്ക് തെളിയിക്കണമായിരുന്നുവെന്നും ഫഹദ് പറയുന്നു.

Also Read:മ്മളെക്കാളേറെ നമ്മെ സ്‌നേഹിക്കുന്ന ജീവികളാണ് നായകള്‍; തന്റെ നായക്കുട്ടിക്കൊപ്പം ആലീസ് ക്രിസ്റ്റി

അക്കാര്യം തന്റെ ഉപബോധ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. താന്‍ ഓര്‍മ്മവെച്ച കാലം മുതല്‍ കാണുന്നത് സിനിമയാണെന്നും തന്റെ ആദ്യ സിനിമക്ക് ശേഷം താന്‍ അമേരിക്കയിലേക്ക് പോയി എന്നും ആ സമയത്ത് താന്‍ അഭിനയത്തെ കുറിച്ച് എന്തൊക്കെയോ മനസ്സിലാക്കായിരുന്നുവെന്നും തിരിച്ച് വന്ന് ആ മനസ്സിലാക്കിയ കാര്യം സിനിമയില്‍ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടമായി എന്നും ഫഹദ് പറയുന്നു.

Advertisement