വാലിബനുമായി കൂട്ടിമുട്ടിയോ ഓസ്‌ലര്‍; ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത് എത്ര ?

101

സംവിധായകൻ മിഥുൻ മാനുവൽ തോമസിൻറെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് അബ്രഹാം ഓസ്‌ലർ. നടൻ ജയറാം ആയിരുന്നു ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം വിജയിച്ചു എന്ന് തന്നെ പറയാം.

Advertisements

ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ സിനിമ വേറ ലെവൽ ആവുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ബോക്‌സ് ഓഫീസിൽ നിന്ന് നേടിയ സംഖ്യ സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകൾ പുറത്തെത്തിയിട്ടുണ്ട്.

ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ആദ്യ ഷോകൾക്ക് ഇപ്പുറം ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രം 16 ദിവസം കൊണ്ട് 36.65 കോടി നേടിയതായാണ് കണക്കുകൾ. ആഗോള ബോക്‌സ് ഓഫീസിൽ നിന്നുള്ള ആകെ കളക്ഷനാണ് ഇത്.

ചിത്രത്തിൻറെ ബജറ്റ് 6 കോടി ആയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സംഖ്യകൾ യാഥാർഥ്യമെങ്കിൽ നിർമ്മാതാവിന് മികച്ച ലാഭം നേടിക്കൊടുത്ത ചിത്രമായി മാറിക്കഴിഞ്ഞു ഓസ്‌ലർ.

Advertisement