തന്റെ അവസരങ്ങള്‍ മുടക്കുന്ന സിനിമാരംഗത്ത് ഉള്ളവരെ കുറിച്ച് വെളിപ്പെടുത്തലുമായി ഗോകുല്‍ സുരേഷ്

42

ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ തനിക്ക് നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് തടയുന്നുണ്ടെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.

Advertisements

പലരും പല കളികളും കളിക്കുന്നുണ്ട്. ഞാന്‍ ആഗ്രഹിക്കുന്നത് പോലെയുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരാതിരിക്കാന്‍ കാരണം അതാണെന്നും സ്വകാര്യ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ വെളിപ്പെടുത്തി.

അങ്ങനെ ചെയ്യുന്നതെന്ന് ആരൊക്കെയാണ് വ്യക്തമായി അറിയില്ല. ചിലരുടെയൊക്കെ പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട്. പക്ഷേ അതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്വയം പ്രൂവ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ അരുണ്‍ഗോപിയെയും പ്രണവിനെയും പരിചയപ്പെടാനും സുഹൃത്തുക്കളാവാനും കഴിഞ്ഞു.

മാസ്റ്റര്‍പീസില്‍ മമ്മൂട്ടിയെ പോലെ വലിയ നടനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നും ഗോകുല്‍ പറഞ്ഞു.

Advertisement