കോളേജിലെ വിശേഷങ്ങൾ പങ്കിട്ട് ഹൻസിക കൃഷ്ണ; സ്‌കൂൾ കുട്ടിയല്ലേ? ഇപ്പോൾ കോളേജിലെത്തിയോ എന്ന് അമ്പരന്ന് സോഷ്യൽമീഡിയ

101

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടൻ ആണ് കൃഷ്ണ കുമാർ. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.

സോഷ്യൽ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതൽ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെൺമക്കളും ഇൻസ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നിൽക്കുക ആണ്.

Advertisements

കൃഷ്ണകുമാറും കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ ഇളയമകൾ ഹൻസികയും യൂട്യൂബിലെ താരമാണ്. ഇപ്പോഴിതാ കോളേജിലെത്തിയ താരം തന്റെ വിശഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ഒരു വീഡിയോയിലൂടെ.

ALSO READ- കൊത്ത ഭരിക്കുന്ന രാജുവായി ദുൽഖർ; ചിത്രത്തിനായി കാത്തിരിക്കുന്നു എന്ന് കിംഗ് ഖാൻ; ഫാൻ ബോയ് മൊമന്റെന്ന് താരത്തിന്റെ മറുപടി; വൈറൽ!

അടുത്തിടെയായിരുന്നു ഹൻസു എന്ന് വിളിക്കുന്ന ഹൻസിക കോളേജിൽ പോയി തുടങ്ങിയത്. തനിക്ക് സ്‌കൂൾ കാലഘട്ടം കഴിഞ്ഞെന്ന് ഇപ്പോഴും തോന്നുന്നില്ലെന്നായിരുന്നു ഹൻസിക പറഞ്ഞത്. ഇക്കാര്യം ശരി വെയ്ക്കുകയാണ് ആരാദകരും. ഹൻസികയുടെ കോളേജിലെ വീഡിയോ കണ്ട്, കുട്ടി ഇത്രപെട്ടെന്ന് കോളേജിലെത്തിയോ, വിശ്വസിക്കാനാകുന്നില്ല എന്നൊക്കെയാണ് പ്രതികരണങ്ങൾ.

അതേസമയം, തന്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ തനിക്കാണ് ആദ്യം കോളേജ് തുറന്നത്. അവരെല്ലാം ഇപ്പോഴും വെക്കേഷൻ ആഘോഷിക്കുകയാണ്. താൻ കുറച്ച് മുതിർന്ന പോലെ തോന്നുകയാണ്. താനാണല്ലോ ആദ്യം കോളേജിൽ പോയിത്തുടങ്ങിയതെന്നാണ് ഹൻസിക പുതിയ ഫീലിംഗിനെ കുറിച്ച് പറഞ്ഞത്.

അതേസമയം, താൻ കോളേജിൽ പോയ ആദ്യ ദിവസം വീഡിയോ ഒന്നും എടുത്തിരുന്നില്ല. പിന്നീടാണ് വീഡിയോ ഒക്കെ എടുക്കാൻ താൽപര്യം വന്നത്. അവിടെ കുറച്ച് ഫ്രണ്ട്സിനെയൊക്കെ കിട്ടിയിട്ടുണ്ട്. ഇപ്പോൾ ക്ലാസൊന്നും തുടങ്ങിയിട്ടില്ല. ഓറിയന്റേഷൻ നടന്ന് വരികയാണെന്നും ഹൻസിക പറയുകയാണ്.

ALSO READ- മലയാളികൾ കണ്ടുപഠിക്കണം നെൽസണെ! മോഹൻലാലിനെ ഇതുവരെ കാണാത്ത കിടിലൻ ലുക്കിലും ഷോട്ടിലും അവതരിപ്പിച്ച് ജയിലർ; ഇളകി മറിഞ്ഞ് തിയേറ്ററുകൾ

കൂടാതെ, തന്റെ സുഹൃത്തുക്കളേയും ഹൻസിക വീഡിയോയിൽ കാണിച്ചിരുന്നു. ഇപ്പോൾ ബുക്ക്സൊന്നും കൊണ്ടുപോവാനില്ല. ലഞ്ച് കൊണ്ടുപോവാറുണ്ടെന്നും താരപുത്രി പറയുന്നു. എല്ലാദിവസവും ക്യാന്റീനിൽ പോവരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് ഹൻസികയുടെ വാക്കുകൾ.

താൻ സെക്കൻഡ് ലാംഗ്വേജായി ഫ്രഞ്ചാണ് എടുത്തിട്ടുള്ളത്. മുൻപ് ഫ്രഞ്ച് പഠിച്ചിട്ടൊന്നുമില്ല. കുറച്ച് വാക്കുകളൊക്കെ അറിയാം. നമ്പറും ആൽഫബെറ്റ്സുമൊക്കെ പഠിച്ച് വരികയാണ്. തനിക്കിഷ്ടമാണ് ഫ്രഞ്ച് ക്ലാസെന്നും അത്ര എളുപ്പമല്ല ഫ്രഞ്ചെന്നാണ് സീനിയേഴ്സൊക്കെ പറയുന്നതെന്നും ഹൻസിക വിശദീകരിക്കുന്നു.

സപ്ലി ഒന്നും ഇല്ലാതെ ഇറങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹൻസികയും സുഹൃത്തും പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

ഇപ്പോൾ ഹൻസു ഓസിയെ പോലെയാണ് സംസാരിക്കുന്നതെന്നും ഹൻസുവിന്റെ സംസാരശൈലിയിലൊക്കെ മാറ്റം വന്നെന്നും ചിലർ പറയുന്നുണ്ട്.

ഹൻസുവിനെ കണ്ടാൽ ഇപ്പോഴും സ്‌കൂൾ കുട്ടിയാണെന്നേ പറയുള്ളൂവെന്നുമായിരുന്നു മറ്റുചിലർ പങ്കുവെച്ചത്. കൂടാതെ ഈ വീഡിയോ ട്രെൻഡിംഗിൽ ഒന്നാമതെത്തിയ സന്തോഷവും ഹൻസിക പങ്കുവെയ്ക്കുന്നുണ്ട്.

കിസ്മത്ത് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയസിനിമ ഒരുങ്ങുന്നു

Advertisement