ഒരു കോള്‍ ചെയ്താല്‍ നിയമം മുന്നിലെത്തുമായിരുന്നു, ഇതിപ്പോള്‍ മനുഷ്യത്വമില്ലാത്ത അധികാരിയായി, മേയര്‍ ആര്യ രാജേന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹരീഷ് പേരടി

31

മലയാള സിനിമയിലെ നടന്മാരില്‍ ഒരാളാണ് ഹരീഷ് പേരടി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് അദ്ദേഹമെന്ന് പറയാം. സോഷ്യല്‍ മീഡിയ വഴി നിരന്തരം പ്രതികരിക്കാറുള്ള നടനാണ് ഹരീഷ് പേരടി. തനിക്ക് നേരെ വിമര്‍ശനം വരാറുണ്ടെങ്കില്‍ പോലും തന്റെ അഭിപ്രായം അറിയിച്ചുകൊണ്ട് ഹരീഷ് എത്താറുണ്ട്.

Advertisements

ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തിയ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. മേയര്‍ ആര്യ രാജേന്ദ്രന്‍ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടി സുനിയുടെയും കിര്‍മാണി മനോജിന്റെയും വഴിയാണ് സ്വീകരിച്ചതെന്ന് ഹരീഷ് പേരടി പറയുന്നു.

Also Read:പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും എന്നെപ്പറ്റി കേട്ടു, ആലുവയിലും അമേരിക്കയിലും പോയി അബോര്‍ഷന്‍ ചെയ്തുവെന്ന് പറഞ്ഞവരുണ്ട്, ഭാവന പറയുന്നു

മനുഷ്യത്വമില്ലാത്ത അധികാരിയാണ് ആര്യ. രാജകുമാരി മാത്രമായി ആര്യ മാറിയെന്നും ചെറിയ പ്രായത്തില്‍ ആര്യ തിരുവനന്തപുരത്തിന്റെ മേയറമ്മയായി മാറിയപ്പോള്‍ ഒത്തിരി സന്തോഷിച്ച ജനാധിപത്യ വിശ്വാസിയായിരുന്നു താനെന്നും ഹരീഷ് പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ നിങ്ങളുടെ പ്രവൃത്തി തലേന്ന് വോട്ട് ചെയ്യാനായി രണ്ട് മണിക്കൂര്‍ വരി നിന്ന തന്നെ വല്ലാതെ തളര്‍ത്തിയെന്നും ആര്യ പറയുന്നതാണ് ശരിയെങ്കില്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍ ചെയ്താല്‍ ആ നിമിഷം നിയമം മുന്നിലെത്തുമായിരുന്നുവെന്നും ഹരീഷ് പറയുന്നു.

Also Read:അഹാനകൃഷ്ണക്ക് മുമ്പ് സഹോദരി ദിയയ്ക്ക് വിവാഹം, വരന്‍ അടുത്ത സുഹൃത്ത്, കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇനി കല്യാണമേളം

ഇത് ഇപ്പോള്‍ താനൊക്കെ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രീയ കഥാപാത്രം സാധാരണക്കാരനായ നടനെ തടയാന്‍ നിയമങ്ങളൊന്നും അനുസരിക്കാതെ ജനാധിപത്യ വിരുദ്ധമായി നടുത്തുന്ന പ്രവൃത്തി പോലെയായി എന്നും ഹരീഷ് പറയുന്നു.

Advertisement