ഇപ്പോൾ ഞാൻ പ്രണയിക്കുന്നവന് എന്നെക്കാൾ വയസ്സ് കുറവാണ്; അത് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഞങ്ങൾ പ്രണയിക്കുന്നത്; വൈകാതെ അവനും വിവാഹിതനാവും, തുറന്ന് പറഞ്ഞ് ഷക്കീല

230

മലയാളി പ്രേക്ഷകർക്ക് ഒരു കാലത്ത് രോമാഞ്ചമായിരുന്ന നടിയാണ് ഷക്കീല. തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന താരം പിന്നീട് സിനിമകളിൽ സജീവമല്ലാതായി. ഷക്കീലയുടെ ചിത്രങ്ങൾക്ക് മുന്നിൽ സൂപ്പർതാര ചിത്രങ്ങൾ എല്ലാം തന്നെ തകർന്നറിയേണ്ട സാഹചര്യവും വന്നിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ ഒരു കാലത്ത് തിളങ്ങിയ താരം ഇപ്പോൾ നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരം ഫ്‌ലവേഴ്‌സ് ഒരുകോടിയിൽ പങ്കെടുക്കുമ്പോൾ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരം സിനിമയിലേക്ക് എത്തിയതെന്ന് എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്ന തരത്തിലായിരുന്നു അഭിമുഖം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; പത്താം ക്ലാസ് തോറ്റെന്ന് അറിഞ്ഞപ്പോൾ ഡാഡി എന്നെ അടിച്ചു. വീടിന് മുന്നിലായി ഒരു സിനിമാ കമ്പനിയുടെ ഓഫീസുണ്ടായിരുന്നു. അടിക്കല്ലേ എന്ന് പറഞ്ഞ് കുറേ പേർ ഓടി വന്നിരുന്നു. അന്ന് ഓടി വന്ന മേക്കപ്പ്മാനായിരുന്നു എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ഡാഡിയിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അഭിനയിക്കാം എന്ന് പറഞ്ഞത്.

Advertisements

Also Read
എന്റെ ആദ്യഭാര്യ പ്രഭയല്ല; എനിക്കും ചില വീക്ക്‌നെസ്സുകളുണ്ട്; ഞാനും മനുഷ്യനല്ലേ; വൈറലായി യേശുദാസിന്റെ വാക്കുകൾ

ആദ്യ കാഴ്ചയിൽ തന്നെ അവർ തന്നെ സിനിമയിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു. സെക്സ് എജ്യുക്കേഷൻ സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. അത് അന്ന് അറിയില്ലായിരുന്നു. സിനിമ റിലീസ് ചെയ്തപ്പോൾ പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ഡ്രസിട്ട് പാട്ടൊക്കെ ചെയ്ത സമയത്തൊന്നും ആരും ഒന്നും പറഞ്ഞില്ല. എന്നാൽ കിന്നാരത്തുമ്പികൾ ഇറങ്ങിയ ശേഷമായിരുന്നു എതിർപ്പുകൾ വന്നത്. അന്ന് കിട്ടിയ പ്രതിഫലമെല്ലാം അച്ഛന് കൊടുക്കുമായിരുന്നു.

15ാ-മത്തെ വയസ്സു മുതൽ താൻ കുടുംബം നോക്കി തുടങ്ങിയതാണ്.
ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും പ്രണയത്തിലാണ്. എന്നാൽ അത് ആരോടാണെന്ന് പറയുന്നില്ല. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എന്റെ വീട്ടിൽ വന്നിരുന്നു. ആർക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ഞാനുമായി പ്രണയത്തിലായാൽ മതിയെന്ന് ഞാൻ പറയാറുണ്ട്. രണ്ടാമത് പ്രണയിച്ചിരുന്ന ആൾക്ക് ഇപ്പോഴും കല്യാണമായിട്ടില്ല. അതിലൊരു വിഷമമുണ്ട്.

Also Read
എന്റെ പ്രായം ഒന്നും അവർക്ക് ഒരു പ്രശ്നമല്ല, സോന വന്ന് കുറേ ഗ്ലാമർ കാണിക്കട്ടെ എന്നാണ്: തുറന്നടിച്ച് നടി സോന ഹെയ്ഡൻ

ഇപ്പോൾ പ്രണയിച്ചോണ്ടിരിക്കുന്ന ആൾക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസായി ഞാൻ ഇനിയെന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും ഷക്കീല ചോദിക്കുന്നുണ്ട്. എന്നേക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടിൽ സമ്മതിക്കില്ല. പ്രസവിക്കാനാവുമോ എന്നൊന്നും എനിക്കറിയില്ല. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നതെന്നും ഷക്കീല പറഞ്ഞു. എന്നോട് കല്യാണം കഴിക്കാൻ വീട്ടുകാർ പറയുന്നുണ്ടെന്ന് അവൻ പറയുമ്പോൾവിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ. നിനക്ക് കല്യാണം വേണ്ടേ എന്നൊക്കെ ചോദിച്ച് ഞാൻ അത് വിടുമെന്നും ഷക്കീല പറഞ്ഞു.

Advertisement