ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്നു അല്ലെ ഇച്ചാപ്പി; ഇച്ചാപ്പി എന്ന ശ്രീലക്ഷമിയുടെ കഥ ഇങ്ങനെ!

20267

ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി സോഷ്യൽ മീഡിയയുടെ സ്വന്തമായിട്ട് കുറച്ചുനാളുകളായി . പേളി മാണിയടക്കമുള്ള യൂ ട്യൂബെർസിന്റെ പെറ്റാണ് ഇച്ചാപ്പി. പേര് ശ്രീലക്ഷ്മി എന്ന് ആണെങ്കിലും എല്ലാവരും ഈ പെൺകുട്ടിയെ വിളിക്കുന്നത് ഇച്ചാപ്പീ എന്നാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഇച്ചാപ്പിയും അവളുടെ ലോകവും മലയാളികളുടെ സ്വന്തം ആയത്. കാര്യം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും മിനി സ്‌ക്രീൻ, ബിഗ് സ്‌ക്രീൻ താരങ്ങൾക്ക് മിക്കവർക്കും ഇച്ചാപ്പിയെ അറിയാം.

ആദ്യ കാലങ്ങളിൽ ചെറിയ വീഡിയോയുമായി എത്തുമ്പോൾ പരിഹസിച്ചിതുരുന്നവർ പോലും ഇന്ന് ശ്രീ ലക്ഷ്മിയുടെ ഫാൻസ് ആണ്. ഇന്ന് അഞ്ഞൂറ് കെ സബ്‌സ്‌ക്രൈബ്സ്റ്റസിലേക്ക് എത്തികൊണ്ടിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ ആരാധകർ. കഴിഞ്ഞദിവസം ശ്രീലക്ഷ്മി പങ്കുവച്ച ഒരു വീഡിയോയും അതിനു പേളി നൽകിയ കമന്റും ഏറെ വൈറൽ ആയതോടെയാണ് വീണ്ടും ഇച്ചാപ്പി ചർച്ച വിഷയമായത്.

Advertisements

ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയാണ് ശ്രീലക്ഷ്മിയും ലോകവും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. സമ്പാദ്യം മുഴുവൻ കള്ളന്മാർ കൊണ്ടുപോയി എന്ന ക്യാപ്ഷ്യനോടെ ഇച്ചാപ്പി പങ്കുവച്ച വീഡിയോ ആണ് അടുത്തിടെ വൈറൽ ആയത്. പേളി മാണി ഒരുപാട് തന്നെ പിന്തുണച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടമാണ്. എനിക്ക് പേളി മാണിയെ കാണണമെന്നും ഇച്ചാപ്പി വീഡിയോയിലൂടെ പറയുന്നുണ്ട്

എനിക്കും കാണണം ഇച്ചാപ്പിയെ എന്നാണ് പേളി മറുപടി നൽകിയത്. ആദ്യം താൻ ഗുജറാത്തിൽ ആയിരുന്നുവെന്നും പിന്നെ നാട്ടിലേക്ക് വരികയായിരുന്നുവെന്നും ആദ്യം ഞങ്ങൾ ആയിരുന്നു പോന്നത്. പിന്നീടാണ് അച്ഛൻ വന്നത്. അച്ഛൻ അവിടെ ഒരു വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ ഉണ്ടായിരുന്ന സമ്പാദ്യം എല്ലാം ഒരു കവറിൽ ആക്കിയാണ് കൊണ്ടുവരുന്നത്. പുതിയ വീഡിയോയിൽ ഇച്ചാപ്പി പറയുന്നുണ്ട്.

നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ ആരോ അച്ഛനെ മയക്കുമരുന്ന് കൊടുത്തു മയക്കി കെടുത്തി. പൈസ എല്ലാം തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്നു അല്ലെ എന്ന് ഇച്ചാപ്പിയോട് വീഡിയോ എടുത്ത വ്യക്തി ചോദിക്കുന്നുണ്ട്.

ഞാൻ ഇപ്പോഴും രാജകുമാരി തന്നെയാണ് എന്നും ഇച്ചാപ്പി പറയുന്നത് കേൾക്കുമ്പോൾ ഞങ്ങളുടെ മനസ്സ് നിറയുകയാണ് എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. മോളെ താഴ്ത്താൻ ഒരുപാട് പേരുണ്ടാവും അതൊന്നും കേട്ട് തളരരുത് ഞങ്ങൾക്കെല്ലാവർക്കും മോളെ ഒരുപാടിഷ്ടമാണ് കട്ട സപ്പോർട്ട്. നമ്മുടെ വിഷമം ഉള്ളിൽ ഒതുക്കി മറ്റുള്ളവരുടെ മുന്നിൽ ചിരിക്കുന്നവൻ ആയിരിക്കും യഥാർത്ഥ മനുഷ്യൻ എന്നാണ് ആരാധകർ പറയുന്നത്.

പലരും ഇച്ചാപ്പിയോട് ചോദിക്കുന്ന ചോദ്യം വീടിനെകുറിച്ചാണ്. ഈ വീട് എന്റേത് തന്നെയാണ്. ഈ വീട്ടിൽ ആണ് താനും അച്ഛനും അമ്മയും ജീവിക്കുന്നത്. ഒരു വീട് പണിഞ്ഞു കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ വീടിന്റെ പാലുകാച്ചൽ ഉണ്ടാകും എന്നും ശ്രീ ലക്ഷ്മി പറയുന്നുണ്ട്. 19 വയസ്സുകാരിയായ ശ്രീലക്ഷ്മി ഗവണ്മെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് തഴവയിൽ ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥിനിയാണ്. ആലപ്പുഴക്കാരിയാണ് ഈ കൊച്ചുമിടുക്കി.

അച്ഛനും അമ്മയും എന്ത് ചെയ്യുന്നുഎന്നുള്ള ചോദ്യത്തിന് ഈ കൊച്ചുമിടുക്കി നൽകുന്ന മറുപടിയിങ്ങനെ. അച്ഛൻ കൂലിപ്പണി ചെയ്യുന്നു. അമ്മ വീട്ടമ്മയാണ്. ഇടയ്ക്ക് ഭാഗവത പാരായണത്തിന് അമ്മ പോകാറുണ്ട്. തന്റെ ഏറ്റവും വലിയ സ്വപ്നം ഒരുപാട് ആളുകൾക്ക് വീട് വച്ച് കൊടുക്കണം എന്നതാണ്. പിന്നെ യാത്രകളും ചെയ്യാൻ ആഗ്രഹമുണ്ട് എന്നും ഇച്ചാപ്പി പറയുന്നുണ്ട്.

ഇങ്ങിനെയുള്ള വീട്ടിലാണെങ്കിലും ആ ഇന്റർവ്യൂവിൽ ഉടനീളം ഇച്ചാപ്പിയും അമ്മയും അതൊരു കഷ്ടപ്പാടായി പറയുന്നേയില്ല. ദൈവം തരുമ്പോൾ വാങ്ങുമെന്നാണ് അമ്മ പറയുന്നത്.

ചേച്ചിടെ വീടിന്നെ കളിയാക്കിയവർക്ക് നല്ലൊരു ശിക്ഷ ദൈവം കൊടുത്തോള്ളും ചേച്ചി വിഷമിക്കണ്ട. ചേച്ചിടെ വീട് പണി വേഗം നടക്കട്ടെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നും ഇച്ചാപ്പിയോട് ആരാധകർ പറയുന്നുണ്ട്.

Advertisement