ജൂനിയർ എൻടിആറുമായുള്ള പ്രണയത്തെ കുറിച്ചും തെലുങ്ക് സിനിമകൾ ഉപേക്ഷിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി സമീറ റെഡ്ഡി

311

വാരണം ആയിരം എന്ന ഒരേ ഒരു സിനിമ മതി മലയാളികൾക്ക് സമീറ റെഡ്ഡിയെന്ന അഭിനേത്രിയെ ഓർക്കാൻ. ബോളിവുഡിൽ ഒരു പിടി വേഷങ്ങൾ ചെയ്തതിന് ശേഷമാണ് വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സമീറ റെഡ്ഡി എത്തിയത്.

ഗൗതം മേനോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്‌ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ എത്തിയിരുന്നു.

Advertisements

ALSO READ

ഇംഗ്ലണ്ടിൽ പോകാൻ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോൾ അവൻ അമ്മയോടു പറഞ്ഞത് ഇങ്ങനെയാണ് ; അവൻ എടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നുവെന്ന് എനിക്കിപ്പോൾ തോന്നുന്നു : മകനെ കുറിച്ച് ഹരിശ്രീ അശോകൻ

നാൽപത്തി മൂന്നുകാരിയായ സമീറയ്ക്ക് രണ്ട് മക്കളാണുള്ളത്. മക്കളുടെ വിശേഷങ്ങളും സമീറ ഇടയ്ക്ക് സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. തമിഴിലും ഹിന്ദിയിലും മലയാളത്തിലും മാത്രമല്ല ഒരു കാലത്ത് തെലുങ്കുവിലും നിറഞ്ഞു നിന്ന നടിയായിരുന്നു സമീറ റെഡ്ഡി. തെലുങ്കുവിൽ ചെയ്ത സിനിമകൾ എല്ലാ ഹിറ്റായിരുന്നിട്ടും തെലുങ്ക് സിനിമാ മേഖലയിൽ നിന്നും സമീറയ്ക്ക് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനുള്ള കാരണം സമീറയെ കുറിച്ചുള്ള ഗോസിപ്പുകളാണ്. ജൂനിയർ എൻടിആറുമായി സമീറ പ്രണയത്തിലാണെന്ന് അക്കാലത്ത് തെലുങ്ക് ഫിലിം ഇൻഡസ്ട്രിയിൽ വ്യാപകമായി ഗോസിപ്പുകൾ വന്നു. ജൂനിയർ എൻടിആറിന്റെ പേര് കൂടി ചേർത്ത് വ്യാപകമായി വാർത്തകൾ പ്രചരിച്ചതോടെ ആരാധകരുടെ ചോദ്യങ്ങളും ഏറെ നേരിടേണ്ടി വന്നു.

അത്തരം ചോദ്യങ്ങളും വാർത്തകളും വീട്ടുകാരെ കൂടി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് കരിയറിൽ വലിയ ഉരങ്ങളിലേക്ക് എത്താൻ പറ്റുമായിരുന്നിട്ടും സമീറ റെഡ്ഡി തെലുങ്ക് സിനിമ ഉപേക്ഷിച്ചത്. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാറാണ് ജൂനിയർ എൻടിആർ. 2006 മുതലുള്ള നാളുകളിലാണ് ജൂനിയർ എൻടിആറിനൊപ്പം സമീറ റെഡ്ഡിയുടെ പേര് ചേർത്ത് വ്യാപകമായി വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സമീറ റെഡ്ഡിയെ പരിചയപ്പെടുന്നത് വരെ ജൂനിയർ എൻടിആർ അധികം ആരോടും ജനകീയമായി ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിരുന്ന വ്യക്തിയല്ല. അതിനാൽ തന്നെ സുഹൃത്തുക്കളും കുറവായിരുന്നു. എന്നാൽ അശോക് എന്ന പ്രണയ ചിത്രത്തിൽ സമീറ റെഡ്ഡിയോടൊപ്പം അഭിനയിച്ചതിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായി.

ALSO READ

‘അജഗജാന്തര’ത്തിലെ ‘ഒള്ളുള്ളേരു’വിന് ചുവടുവെച്ച് സോന നായരും കൂട്ടരും ; ശ്രദ്ധ നേടി ഡാൻസ് വീഡിയോ

ഇരുവരുടേയും സൗഹൃദം കണ്ടിട്ടാണ് സുഹൃത്ത് ബന്ധത്തിനും അപ്പുറം ഒരു ബന്ധം ജൂനിയർ എൻടിആറുമായി സമീറയ്ക്ക് ഉണ്ട് എന്ന് വ്യാപകമായയി പ്രചരിക്കാൻ തുടങ്ങിയത്. അന്ന് റൂമറുകൾ പ്രചരിച്ചപ്പോൾ പ്രതികരിക്കാതെ സിനിമയിൽ നിന്നും വിട്ടുനിന്നു സമീറ. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ജൂനനിയർ എൻടിആറുമായി ചേർത്ത് വെച്ചുള്ള വാർത്തകളിലെ വാസ്തവം സമീറ വ്യക്തമാക്കിയത്. ‘ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുകയും സ്‌ട്രേറ്റ് ഫോർവേഡായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്. ഞാൻ ഒന്നും മറച്ചുവെക്കാൻ ശ്രമിക്കില്ല. ജൂനിയർ എൻടിആർ നല്ലൊരു കോ-സ്റ്റാർ ആണ്. അദ്ദേഹവുമായി എല്ലാവരോടും പെരുമാറുന്ന രീതിയിൽ നിന്ന് തന്നെയാണ് പെരുമാറിയത്. അദ്ദേഹവും നന്നായി എന്നോട് സംസാരിച്ചു… പെരുമാറി… അതായിരിക്കണം ഇത്രത്തോളം വാർത്തയാകാൻ അന്ന് കാരണമായത്.’

‘തെലുങ്ക് റെഡ്ഡി പെൺകുട്ടിയായ ഞാൻ തെലുങ്ക് സിനിമയിൽ എത്തിയപ്പോൾ ഒന്നിനെ കുറിച്ചും അറിയില്ലായിരുന്നു. ജൂനിയർ എൻടിആറുമായി പ്രണയത്തിലാണെന്ന് വ്യാപകമായി വാർത്തകൾ പ്രചരിച്ചത് വീട്ടുകാർക്കും വിഷമം ഉണ്ടാക്കി. എന്റെ അച്ഛൻ ഇപ്പോഴും ആന്ധ്രാ റെഡ്ഡിയാണ്. അദ്ദേഹത്തോട് എനിക്ക് ഉത്തരം പറയേണ്ടി വരും. ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ പോലും ചോദ്യങ്ങളുമായി എത്തി. കുടുംബത്തെ വലിയ രീതിയിൽ ജൂനിയർ എൻടിആറിനോടൊപ്പം ചേർത്തുവെച്ചുള്ള വാർത്തകൾ ബാധിക്കാൻ തുടങ്ങിയതോടെ തെലുങ്ക് സിനിമയോട് ബൈ പറഞ്ഞത്. സിനിമയോട് മാത്രമല്ല ജൂനിയർ എൻടിആറുമായുള്ള സൗഹൃദത്തിൽ പോലും എനിക്ക് അകലം പാലിക്കേണ്ടി വന്നു എന്നും താരം പറയുന്നുണ്ട്.

Advertisement