നടന്‍ രജനീകാന്തിന്റെ ജയിലര്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായി കഴിഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ സിനിമയില്‍ മലയാള നടന്‍ മോഹന്‍ലാല്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജയിലര്‍ തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ചിത്രം ഇതേ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ കളക്ഷന്‍ 500 കോടി ക്ലബ് പിന്നിടും എന്നതില്‍ സംശയമില്ല. ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിന് സാധിച്ചു.
Also readവീണ്ടും ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ സാനിയ എത്തി, ബ്ലാക്കില്‍ തിളങ്ങി നടി
അതേസമയം ജയിലറിന്റെ വിജയ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ഹിമാലയന്‍ യാത്രയിലാണ് നടന്‍ രജനികാന്ത്. ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേദിവസം ആയിരുന്നു രജനികാന്ത് യാത്ര പുറപ്പെട്ടത്. അതേ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു നടന്‍. ജനങ്ങളാണ് സിനിമ കണ്ട് അഭിപ്രായം അറിയിക്കേണ്ടതെന്ന് രജനികാന്ത് പറഞ്ഞു.

ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസന്‍ രജനിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഇരുവരും ഏറെ നേരം സംസാരിച്ചുവെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം കമലിന്റെ വിക്രം വന്‍ വിജയം നേടിയപ്പോള്‍ രജനി വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
അതേ സമയം ജയിലര്‍ സംവിധായകന്‍ നെല്‍സനെയും കമല്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നാണ് വിവരം. നേരത്തെ മറ്റു താരങ്ങളും ജയിലറിനെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു.








