അജയ് ദേവ്ഗണുമൊത്ത് ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് കരീന കപൂർ വാശി പിടിച്ചു; അമ്പരന്ന് സിനിമാലോകം; കാരണം ഇതോ?

3022

ഒരുകാലത്ത് ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർ താര സുന്ദരിയായിരുന്നു നടി കരീന കപൂർ. തികച്ചും വ്യത്സ്തമായ വേഷങ്ങൾ ചെയ്ത് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് സൂപ്പർതാരം സെയ്ഫ് അലിഖാനുമായി താരം പ്രണയിത്തിലാവുന്നതും വിവാഹിതർ ആവുന്നതും.

ഇപ്പോൾ ബോളിവിഡ് സിനിമയിലെ സൂപ്പർതാര ദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. മാതൃകാ ദമ്പതികൾ എന്ന പേരുനേടി ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇരുവരുംആരാധകരുടെ പ്രിയ താരജോഡി കൂടിയാണ്. തൈമൂർ എന്ന മൂത്ത മകന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത് സന്തോഷത്തിൽ കഴിയുകയാണ് കരീന കപൂർ ഇപ്പോൾ . രണ്ടാമതും ഗർഭിണിയായതിനെ കുറിച്ചും മകൻ ജനിച്ചതിനെ കുറിച്ചുമൊക്കെ നടി പറഞ്ഞ് കഴിഞ്ഞു. ബോളിവുഡിലെ എവർഗ്രീൻ താരജോഡികളായാണ് ഇരുവരും മാറിയിരിക്കുന്നത്. കരീനയും സെയ്ഫ് അലിഖാനും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ൽ വിവാഹം കഴിക്കുന്നത്.

Advertisements

ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷവും കരീന സിനിമയിൽ സജീവം ആയിരുന്നു. കല്യാണത്തിന് ശേഷം നായികമാർ സിനിമ വിടുന്ന സമയത്തായിരുന്നു നടി സിനിമയിൽ തുടർന്നത്. മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. അമ്മയാവാൻ പോകുന്നത് മറച്ചുവെയ്ക്കുന്ന താരസുന്ദരിമാരിൽ നിന്നും വ്യത്യസ്തയായി ഗർഭിണിയായതിന് ശേഷവും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ കരീന മടിച്ചിരുന്നില്ല.

ALSO READ-ആദ്യ കാഴ്ചയിൽ പ്രണയം, എങ്ങനെയാണ് ആ കുട്ടിയോട് നോ പറയുക എന്ന് അമ്മ; 18 വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

അതേസമയം, സെയ്ഫ് അലി ഖാനുമായി പ്രണയ്തതിലാകുന്നതിന് മുൻപും സൂപ്പർതാര പദവി കരീനയ്ക്ക് സ്വന്തമായിരുന്നു. നിരവധി നായകന്മാരുടെ നായികയായി താരം തിളങ്ങിയിരുന്നു. ബോളിവുഡിലെ മുൻനിര താരങ്ങളിൽ പ്രമുഖനായ അജയ് ദേവ്ഗണും കരീനയും ഒന്നിച്ച ചിത്രവും ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അജയും കരീനയും പ്രധാന വേഷത്തിൽ അഭിനയിച്ച് 2013-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യാഗ്രഹ. പ്രകാശ് ഝാ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരുവർക്കുമൊപ്പം അമിതാഭ് ബച്ചൻ, അർജുൻ രാംപാൽ, മനോജ് ബാജ്പേയ്, അമൃത റാവു തുടങ്ങിയ താരങ്ങളും അണിനിരന്നിരുന്നു.

ALSO READ- ജയേഷേട്ടന് ഒരു അപകടം പറ്റി, വെന്റിലേറ്ററിലായപ്പോൾ കൈയ്യിലുണ്ടായിരുന്നത്് 60,000 രൂപ; സെലിബ്രിറ്റി ഇമേജുള്ളത് കൊണ്ട് ആരും വിശ്വസിക്കില്ല;വെളിപ്പെടുത്തി ലക്ഷ്മി

സത്യാഗ്രഹയിൽ അജയ് ദേവ്ഗണിന്റെ നായികയായാണ് കരീന പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പ് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിൽ വന്നപ്പോൾ കരീന ചില കാര്യങ്ങളിൽ അപ്രതീക്ഷിതമായി ചില വാശികൾ മുന്നോട്ട് വെയ്ക്കുകയായിപരുന്നു.

സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ അജയ് ദേവ്ഗണുമായുള്ള ചുംബനരംഗം അവതരിപ്പിക്കേണ്ടിയിരുന്നു. എന്നാൽ കരീന അതിന് വിസമ്മതം അറിയിക്കുകയായിരുന്നു. ആദ്യമായിട്ടല്ല നടി സ്‌ക്രീനിൽ ചുംബനരംഗം ചെയ്യുന്നത്. എന്നിട്ടും സത്യാഗ്രഹയിൽ അജയ് ദേവ്ഗണിനെ ചുംബിക്കാൻ കരീന മടികാണിച്ചത് വലിയ ചർച്ചയായി.

സിനിമയുടെ സംവിധായകൻ ചുംബനരംഗത്തെക്കുറിച്ച് കരീനയോട് വിശദമായി തന്നെ സംസാരിച്ചിരുന്നെങ്കിലും നടി വിസമ്മതം അറിയിക്കുകയായിരുന്നു. അത്തരം സീനുകൾ ചെയ്യുന്നത് തനിക്ക് വളരെ അസൗകര്യമാണെന്നായിരുന്നു കരീനയുടെ വിശദീകരണം. എന്നാൽ താരത്തിന്റെ മടിയുടെ യഥാർത്ഥ കാരണം മറ്റൊന്നായിരുന്നു എന്നാണ് റിപ്പോർട്ട്.

പ്രണയത്തിന് ഒടുവിൽ സെയ്ഫ് അലി ഖാനുമായുള്ള വിവാഹം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സത്യാഗ്രഹയുടെ ഷൂട്ടിങ്ങ്. വിവാഹം ഉടനെ തന്നെ നടക്കാനിടയുള്ളതിനാൽ ചുംബനരംഗങ്ങൾ തന്റെ കുടുംബജീവിതത്തെയും തന്റെ ഇമേജിനെത്തന്നെയും ബാധിക്കുമോ എന്ന് താരം ഭയപ്പെട്ടിരുന്നുവെന്ന് തോന്നുന്നു. അതിനാലായിരിക്കും കരീന വിസമ്മതം പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ എന്നാൽ ഇക്കാര്യം സംബന്ധിച്ച് കരീനയോ അജയ് ദേവ്ഗണോ ഒരിക്കലും മനസ് തുറന്നിട്ടില്ല.

വിവാഹിതരായ കരീന കപൂറും സെയ്ഫ് അലി ഖാനും രണ്ട് ആൺമക്കളാണുള്ളത്. തൈമൂർ അലി ഖാൻ പട്ടൗഡി, ജഹാംഗീർ അലി ഖാൻ പട്ടൗഡി എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദയിൽ ഒരു സുപ്രധാന വേഷത്തിൽലെത്തുന്ന കരീന കിടിലൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 11-ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യും.

Advertisement